തിരുവനന്തപുരം: വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഉപഭോക്താക്കള്‍ ഏഴരക്കോടി കടന്നു. ജൂലൈ 30ന് വിന്‍ഡോസ് 10ന്റെ ഉപഭോക്താക്കളുടെ എണ്ണം 140 ലക്ഷമായിരുന്നു. ഇതില്‍ നിന്ന് ഏഴരക്കോടിയിലേക്ക് എത്തിയെന്നത് ശ്രദ്ധേയമാണ്. മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് വൈസ്പ്രസിഡന്റ് യൂസഫ് മെഹ്ദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മൂന്നുവര്‍ഷം കൊണ്ട് 100 കോടി കമ്പ്യൂട്ടറുകളില്‍ എത്തുക എന്ന ലക്ഷ്യവുമായാണ് വിന്‍ഡോസ് 10 വിപണിയിലെത്തിയത്. എന്നാല്‍ ഇത് നിറവേറ്റാന്‍ കമ്പനിക്ക് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചനയാണ് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പരമ്പരയിലെ അവസാന ഓപ്പറേറ്റിങ് സിസ്റ്റമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
മൈക്രോസോഫ്റ്റ് വിപണിയില്‍ ഇറക്കിയ വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ല എന്ന ആക്ഷേപവും ഉയരുന്നു. മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ വെല്ലുവിളിച്ച് നിരവധി ഫീച്ചറുകളും അവകാശവാദങ്ങളും ഉയര്‍ത്തി പുറത്തിറക്കിയ വിന് 10ന് പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ലെന്നാണ് ഓണ്‍ലൈന്‍ റിവ്യുകള്‍ വിശദമാക്കുന്നത്. വിന്‍ഡോസ് 7, 8 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ നിന്ന് വിന് 10 ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തത് പ്രധാന ന്യൂനതയായി കണക്കാക്കപ്പെടുന്നു. കണ്ട്രോള് പാനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല, തീംസ് ഹൈഡ് ചെയ്യാന്‍ സാധ്യമല്ല. എക്സ് 32 ബിറ്റ് അപ്ഡേറ്റ് ചെയ്യാന്‍ 16 ജിബിയും എക്സ് 64 ബിറ്റിന് 20 ജിബി സ്പെയിസും വേണ്ടി വരും. ഹാന്‍ഡില്‍ ബാര്‍ റിസൈസ് ചെയ്യാന്‍ സാധിക്കില്ല, വിന്‍ഡോസ് മീഡിയ സെന്റര്‍ പ്രവര്‍ത്തന ക്ഷമമല്ല, ഹാംബുര്‍ഗര്‍ മെനുകള്‍ വളരെ ചെറുതാണ്, ടച്ച് സംവിധാനത്തില്‍ നിന്ന് സ്വീപ് സംവിധാനമാണ് കൂടുതല്‍ കാര്യക്ഷമം, മീഡിയ പ്ലയര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ല, യുഎസ്ബി ഉള്‍പ്പെടെയുള്ള മറ്റ് ഔട്ട്പുട്ടുകള്‍ക്ക് പ്രതേകം ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങി നിരവധി പോരായ്മകളാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
വിന്‍ഡോസ് 10 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാം എന്ന ഗുരുതരമായ ആരോപണവും നേരിടുന്നുണ്ട്. സെക്യൂരിറ്റി സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി ഡിവൈസില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ടെലിഫോണ്‍ ബില്ലുകള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ വിന്‍ഡോസ് എപ്രകാരം കൈകാര്യം ചെയ്യും എന്നത് ആശങ്ക ഉളവാക്കുന്നു. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ നിലവിലുണ്ടെങ്കിലും എല്ലാറ്റിനും പരിഹാരവും വിന്‍ഡോസ് തന്നെ നിര്‍ദ്ദേശിക്കുന്നു. വിന്‍ഡോസിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉപഭോക്താക്കള്‍ എത്രകണ്ട് വിശ്വസിക്കുമെന്ന് വരുംദിവസങ്ങളില്‍ അറിയാം. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത പിസികള്‍ക്ക് മറ്റ് പിസികളെക്കാള്‍ വില അല്‍പ്പം കൂടുമെങ്കിലും വ്യത്യസ്ത സവിശേഷതകള്‍ കൊണ്ട് വിന്‍ഡോസ് 10 വിപണി കൈയടക്കും എന്നുതന്നെയാണ് കമ്പനി വൃത്തങ്ങളുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: