സിഡ്നി: ഇന്ത്യന്‍ വംശജന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി പന്തെറിയാനൊരുങ്ങുന്നു. സമീപകാലത്തെ തകര്‍ച്ചയില്‍ നിന്നും ഒാസീസ് ടീമിനെ നിലവാരത്തിലേക്കുയര്‍ത്തുക എന്ന നടപടികളുടെ ഭാഗമായാണ് ഗുരീന്ദര്‍ സന്ധു എന്ന ഇരുപതുകാരന്റെ പേര് പറഞ്ഞുകേള്‍ക്കുന്നത്. ചണ്ഡിഗഢില്‍ നിന്നുമ ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരായിരുന്നു സന്ധുവിന്റെ മാതാപിതാക്കള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ വിസ്മയം സൃഷ്ടിക്കുന്ന ഈ ഇരുപതുകാരന് ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതീക്ഷയ്ക്ക് വകനല്കുന്ന 6 പേസര്‍മാരില്‍ ഒരാളാണ്. ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ മറ്റ് അഞ്ച് യുവ ബൗളര്‍മാര്‍ക്കൊപ്പം പരിശീലനം നടത്തുകയാണ് ഇപ്പോള്‍ ഗുരീന്ദര്‍. ഒരു കാലത്ത് ഓസ്ട്രേലിയന്‍ ബൗളിംഗിന് കരുത്തു പകര്‍ന്നിരുന്ന ക്രെയ്ഗ് മക്ഡെര്‍മോട്ടിന്റെ കീഴിലാണ് ഗുരീന്ദറിന്റെ പരിശീലനം.
ആഷസിന് മുമ്പായി ടീമിലിടം പിടിച്ചാല്‍ ഓസ്ട്രേലിയക്കുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും സന്ധു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് ഗുരീന്ദര്‍ സന്ധുവിന് ദേശീയ ടീമിലേക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാന്‍ നല്കുന്ന ഈ വര്‍ഷത്തെ സ്റ്റീവ് വോ മെഡല്‍ ലഭിച്ചതും സന്ധുവിനാണ്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ഗുരീന്ദര്‍ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. ജൂലൈയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ എ ടീമിലേക്കാണ് ഗുരീന്ദര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന് കൂടിയാണ് ഗുരീന്ദര്‍ സിന്ധു. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഗുരീന്ദര്‍ നടത്തിയത്. എന്നാല്‍ ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടു.
ഇന്ത്യ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും സന്ധു പറയുന്നു. കുറച്ച് ഹിന്ദിയും സംസാരിക്കും. കുടുംബത്തിന്റെ തായ്വേര് ചണ്ഡിഗഢിലായതിനാല് പാഞ്ചാബിനെ മറക്കാന്‍ കഴിയില്ല. 1980ലാണ് ഗുരീന്ദറിന്റെ മാതാപിതാക്കള്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: