ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ കരസേന ജവാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അനില്‍ കുമാര്‍ ഡബെ (39)യെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു ദല്‍ഹി കോടതി ഏഴു വര്‍ഷം തടവു ശിക്ഷ വിധിച്ചു.
മഹിപാല്‍പുരിലെ വീട്ടില്‍ നിന്നാണ് അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളില്‍ നിന്നു പിടിച്ചെടുത്ത ബാഗില്‍ സിഡികളും, ചില രേഖകളും, ഭീകരവിരുദ്ധ കലാപത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ വിവരങ്ങളും കണ്ടെടുത്തു.
രാജ്യത്തെ ആഭ്യന്തര കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്കു ജവാന് കൈമാറിയെന്നാണ് കേസ്. പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥന് മൊഹമ്മദ് ഫറൂഖ് എന്നയാള്‍ വഴിയാണു വിവരങ്ങള്‍ കൈമാറിയിരുന്നത്.
ജവാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ചെക്ക് ബുക്കുകള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പാക് ചാരന് ഫാറൂഖിന്റെ പേരിലുളളതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: