ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും കന്യാകുമാരി ജില്ലകളിലുമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ സുരേഷ് രാജന്റെ വസതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കന്യാകുമാരി ജില്ലയിലെ ആറിടത്തും തിരുനെല്‍വേലിയില്‍ ഒരിടത്തുമാണ് തെരച്ചില്‍ നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ടൂറിസം വകുപ്പായിരുന്നു രാജന് കൈകാര്യം ചെയ്തിരുന്നത്. ജയലളിത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡിഎംകെയുടെ ആറ് മുന്മന്ത്രിമാര്ക്കെതിരെയാണ് നടപടിയെടുത്തത്. കെ.പൊന്മുടി, വീരപാണ്ടി എസ്.അറുമുഖം, കെ.എന്‍.നെഹ്റു, എന്‍.കെ.കെ.പി.രാജ, എം.ആര്.കെ.പനീര്‍ ശെല്‍വം എന്നിവര്‍ക്കെതിരെ ഭൂമി കൈവശപ്പെടുത്തിയതിന് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: