മണപ്പാറ: തമിഴ്നാട്ടിലെ മണപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 14 പേര് മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സര്‍ക്കാരിന്റെ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗമാണ് അപകട കാരണമെന്നു പോലീസ് അറിയിച്ചു.
മരിച്ചവരില്‍ മൂന്നു കുട്ടികളും അഞ്ചു സ്ത്രീകളും ഉള്‍പ്പെടും. ജില്ലാ കലക്ടറും എസ്.പിയും ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: