ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പല്‍ഗാം പാതയിലൂടെയുള്ള യാത്രയാണ് ഇന്നാരംഭിച്ചത്. കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടര്‍ന്നു തീര്‍ഥാടകര്‍ കടന്നു പോകേണ്ട പാതകളില്‍ മണ്ണിടിച്ചിലുണ്ടായി. ഇതാണു യാത്ര താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം.
രായില്പത്രിക്കും ബല്ത്താലയ്ക്കുമിടയില് കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലില്‍ 13 കിലോമീറ്ററോളം പാത മണ്ണിനടിയില്‍ ആയിരുന്നു. വഴിയിലെ തടസ്സങ്ങള്മാറ്റി പാത തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുത്തുവെന്ന് യാത്രാ കണ്ട്രോള് റൂം അറിയിച്ചു.
നന്വാന് പല്‍ഗാം, ബല്‍ത്താല്‍ ബെയ്സ് ക്യാംപില്‍ 20,000 പേര് യാത്രയ്ക്കുള്ള തയാറെടുപ്പിലാണ്. ഹൃദയാഘാതത്തെത്തുടര്‍ന്നു 13 തീര്‍ഥാടകര്‍ മരിച്ചു. 46 ദിവസത്തെ അമര്‍നാഥ് യാത്ര ജൂണ്‍ 29നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 13ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: