Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

‘പുതിയ ഇന്ത്യ യുവാക്കളുടേത്’; ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാനസ്തംഭങ്ങള്‍: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. 1985ല്‍ ഒരു പദ്ധതിക്കായി സര്‍ക്കാര്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോള്‍ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 07:28 pm IST
inKeralam
Add to Preferred Sources

കോഴിക്കോട്: ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങള്‍ ആണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഇന്ത്യ യുവാക്കളുടെതാണ്. ഇന്ത്യ അവര്‍ക്കായി വലിയ അവസരങ്ങള്‍ തുറന്നു നല്‍കും. അതുകൊണ്ടുതന്നെ ബിരുദ വിദ്യാര്‍ത്ഥികള്‍ നൈപുണ്യ നവീകരണ പരിപാടികളുടെ ഭാഗമാകണം. ഡിജിറ്റല്‍ വ്യവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഈ വൈദഗ്ധ്യം അവരെ സഹായിക്കുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. 1985ല്‍ ഒരു പദ്ധതിക്കായി സര്‍ക്കാര്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോള്‍ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ ഘട്ടത്തിലും കാലികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അവസരങ്ങള്‍ക്ക് അതിരുകളില്ലെന്ന് മാത്രമല്ല അവ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

20 കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി താമരശേരിയിലെ കത്തോലിക്ക ബിഷപ്പ് ഹൗസില്‍,’യുവജനങ്ങളുടെ ആധുനിക ഭാരതം  സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍’എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷം 7.5 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ആധുനികവല്‍ക്കരണത്തിനായി ധാരാളം പണം ചെലവഴിക്കുന്നു.

രാജ്യത്തെ നികുതി പിരിവ് ലക്ഷ്യം വച്ചതിലും 25 ശതമാനം കവിഞ്ഞു. 430 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി. കോവിഡനന്തര കാലഘട്ടം ലോകത്തിന് ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തു. കോവിഡിന് ശേഷം അമേരിക്ക പോലും അഭൂതപൂര്‍വമായ പണപ്പെരുപ്പം നേരിടുകയാണ്. ചൈന മൂന്ന് പാദങ്ങളില്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടു. എന്നാല്‍ ഇന്ത്യയാകട്ടെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 86,000 കടന്നു. ഡിജിറ്റല്‍ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ സെമി കണ്ടക്ടറുകള്‍ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. മികച്ച പ്രകടനവും  ആസൂത്രണവും ലക്ഷ്യമിട്ട് ഏത് വിഷയവും ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സദാ സന്നദ്ധമാണ്. ഗ്രാമ, നഗരഭേദമെന്യേ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാകണംമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ നിയമം ഉടന്‍ അവതരിപ്പിക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Tags: ഡിജിറ്റല്‍ സാങ്കേതിക വിദ്യnewindiaഡിജിറ്റൽ ഇന്ത്യനൈപൂണ്യ വികസനംടെകേഡ്indiaministerസാങ്കേതികംRajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്നത് ഷാങ്ഹായ് യോഗത്തിൽ പങ്കെടുക്കാനെങ്കിൽ അത് മാത്രം മതി : താജ്മഹലും , ഡൽഹി നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ പാക് മന്ത്രിയ്‌ക്ക് അനുമതിയില്ല

World

സാമ്പത്തിക ബന്ധം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; 2029-ഓടെ 20 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യം

India

ജനക്ഷേമമല്ല, സ്വന്തം കീശ വീർപ്പിക്കലാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

World

‘പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ നിർണ്ണായകം’: ഇന്ത്യ-ജപ്പാൻ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി എസ്. ജയശങ്കർ

India

ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി, വ്യാപാര വിപുലീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍, ഭാരതവും ഇറ്റലിയും തമ്മില്‍ ആഴത്തിലുളള ബന്ധം

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില രണ്ട് ഡിഗ്രിയിലെത്തി, സഞ്ചാരികളുടെ ഒഴുക്ക്, കർഷകർക്ക് ആശങ്ക

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു

ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം

ഓര്‍മക്കുറിപ്പില്‍ സവര്‍ക്കറെ അപമാനിച്ചു: സോണിയ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.