Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അരണികടഞ്ഞ് അഗ്‌നിയെടുത്തു; യാഗ ബ്രഹ്മനെ അവരോധിച്ചു; നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് വെങ്ങാനൂരില്‍ തിരിതെളിഞ്ഞു

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു.

ശിവാ കൈലാസ്byശിവാ കൈലാസ്
May 6, 2022, 05:25 pm IST
inThiruvananthapuram
Add to Preferred Sources

തിരുവനന്തപുരം: മഹാകാലഭൈരവ അഖാഡയുടെ ഏകോപനത്തില്‍ ഭാരതത്തിലെ മഹാശക്തിപീഠങ്ങള്‍ ഒന്നിക്കുന്ന, നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് തിരിതെളിഞ്ഞു. വെങ്ങാനൂര്‍ ചാവടിനട പൗര്‍ണ്ണിക്കാവിലെ യാഗഭൂമിയില്‍ അരണികടഞ്ഞ് അഗ്‌നിയെടുത്താണ് യാഗത്തിരി തെളിച്ചത്. ഇനി പത്തുനാള്‍ പൗര്‍ണമിക്കാവ് ‘ഓം കാളി…, മഹാകാളി…’ മന്ത്രങ്ങളാല്‍ മുഖരിതം. അഘോരി സംന്യാസിമാരും ആചാര്യശ്രേഷ്ഠരും യാഗജ്ഞരാകുന്ന പുണ്യം നാടേറ്റുവാങ്ങും. Â Â

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു. നിരവധി ഹോമങ്ങളിലും മഹായാഗങ്ങളിലും സംയോജകനും, ബ്രഹ്മജ്ഞനുമായി ദൈവഹിതമറിഞ്ഞ തനിക്ക് ഇത് മുജ്ജന്മ സുകൃതവും ഗുരുപരമ്പരയുടെ കടാക്ഷവുമെന്ന് ആനന്ദ് നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഇന്നലെ രാവിലെ 6.30ന് അരണി കടഞ്ഞ് അഗ്‌നി എടുത്ത ശേഷം അഗ്‌നിപൂജ നടന്നു. തുടര്‍ന്ന് ഗണപതി പൂജ, പരശുരാമ അനുമതി പൂജ, ലക്ഷ്മി നാരായണസമേത ഭൂമിപൂജ, ബലരാമപൂജ, യാഗബ്രഹ്മ അവരോധനപൂജ, യാഗഭൂമിഖനനം എന്നിവ നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥയാണ് യാഗത്തിന് ആദ്യതിരി തെളിയിച്ചത്.

ÂÂ

യാഗാരംഗത്തിന്റെ ഭാഗമായി 64 യോഗിനി മാതാക്കളുടേയും, 51 ശക്തിപീഠങ്ങളുടേയും, 51 അക്ഷരദേവതകളുടേയും സങ്കല്‍പ്പ ഇഷ്ടികപൂജ നടത്തി. തുടര്‍ന്ന് ഗരുഡപൂജ, യാഗകുണ്ഠ നിര്‍മ്മാണ ആരംഭം, മഹാകാളികായന്ത്ര കലശപീഠ നിര്‍മ്മാണ ആരംഭം എന്നിവ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നടന്നു. 10ന് ജഗദ്ഗുരു ശങ്കരാചാര്യ ജയന്തി സങ്കല്പ പുഷ്പ സമര്‍പ്പണം നടത്തി. മഹായതിപൂജയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ നിന്നും ശക്തിപീീങ്ങളില്‍ നിന്നുമായി 130 സംന്യാസിമാര്‍ പാദപൂജ ഏറ്റുവാങ്ങി, യാഗശാലയ്‌ക്ക് അനുഗ്രഹമേകി. വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം, സുബ്രഹ്മണ്യപൂജ,ആഞ്ജനേയപൂജ എന്നിവ യാഗശാലയില്‍ പ്രധാനപൂജകളായി.

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ആറരയടി പൊക്കമുള്ള, 1200 കിലോ ഭാരമുള്ള ഏറ്റവും വലിയ ദേവീ വിഗ്രഹമാണ് പൗര്‍ണ്ണമിക്കാവിലെ യാഗശാലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് Â പഞ്ചലോഹവിഗ്രഹം പൗര്‍ണമിക്കാവില്‍ എത്തിച്ചത്. മുരുകനേയും വള്ളിയേയും പ്രതിനിധീകരിക്കുന്ന വലിയ പഞ്ചലോഹ നിര്‍മ്മിത വേലും യാഗശാലയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു വേല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്.

Â

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

Keralam

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

Keralam

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

Business

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

Entertainment

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

ആഖ്യാനയുദ്ധം നിലനില്‍പിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

അണ്ടർ 23 വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ-ക്വാർട്ടറിൽ കടന്നു

അന്ന് കൈ വെട്ടുമെന്ന് ഭീഷണി : ഇന്ന് മോദിയുടെ പദ്ധതികളെ പിന്തുണച്ച് മുസാദിക് മാലിക്, പാകിസ്ഥാൻ സന്ദർശിക്കാനും ക്ഷണം

സംരക്ഷിത തത്തകളെ വിൽപ്പനയ്‌ക്കെത്തിച്ച സംഘം പിടിയിൽ : കണ്ടെത്തിയത് ഇരുമ്പ് കൂടുകളിലും , ബാഗുകളിലുമായി 650 ജീവനുള്ള തത്തകളെ

നിയമങ്ങൾ മറികടന്ന് വിദേശിയായ സോണിയ മാരുതിയുടെ മാനേജിംഗ് ഡയറക്ടറായി : മരുമകളുടെ കമ്പനിയ്‌ക്ക് വായ്‌പ ലഭിക്കാൻ ഇടപെട്ടത് ഇന്ദിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.