കൊല്ലം: കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസ് സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് പിടിയിലായി.കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറെ ആണ് കൊല്ലം എക്‌സൈസ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ 2.18 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.കേരള പൊലീസില്‍ ഡ്രൈവറായി ജോലി ചെയ്യവെയാണ് 26 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ബക്കര്‍ പ്രതിയായത്.തുടര്‍ന്ന് ഇയാളെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിന് ശേഷവും വിവിധ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച് ബക്കര്‍ ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു.
സ്വന്തം നാട് കേന്ദ്രീകരിച്ച് വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എക്‌സൈസ് സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെടുത്തതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
















