Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

പത്മനാഭപുരം കൊട്ടാരത്തിൽ ആചാരച്ചടങ്ങുകളോടെ തുടക്കം; സരസ്വതി ദേവിയും മുരുകനും മുന്നൂറ്റിനങ്കയും തിരുവനന്തപുരത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 11:41 am IST
inKerala, Thiruvananthapuram

നാഗർകോവിൽ: വേണാട് രാജപാരമ്പര്യത്തിന്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെയും ഭക്തിനിർഭരമായ ഓർമകൾ പുതുക്കി നവരാത്രി വിഗ്രഹഘോഷയാത്രയ്‌ക്ക് പത്മനാഭപുരം കൊട്ടാരത്തിൽ തുടക്കമായി. അക്ഷരപൂജയ്‌ക്കായി സരസ്വതി ദേവി, കുമാരകോവിൽ മുരുകൻ, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ആചാരപരമായ ചടങ്ങുകളോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന പരമ്പരാഗത ഉടവാൾ കൈമാറ്റച്ചടങ്ങോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. കേരള ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രത്യേകം പീഠത്തിൽ സൂക്ഷിച്ചിരുന്ന രാജകീയ ഉടവാൾ തമിഴ്‌നാട് ദേവസ്വം ജോയിന്റ് കമ്മിഷണർ ത്സ്യൻ സി. റാണിക്ക് കൈമാറി. തുടർന്ന് ഉടവാൾ ഘോഷയാത്രയെ അനുഗമിക്കുന്ന കുമാരകോവിൽ ദേവസ്വം മാനേജർ എ. മോഹൻകുമാറിന് കൈമാറി.

ചടങ്ങിനുശേഷം കൊട്ടാരമുറ്റത്ത് ആചാരപരമായ പിടിപ്പണം നൽകലും കേരള, തമിഴ്‌നാട് പോലീസിന്റെ ഗാർഡ് ഓഫ് ഓണറും നടന്നു.

ആനപ്പുറത്തും പല്ലക്കിലുമായി ദേവഗണങ്ങൾ

പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിൽനിന്നുള്ള സരസ്വതി ദേവിയെ ‘മലയിൻകീഴ് വല്ലഭൻ’ എന്ന ആനപ്പുറത്താണ് എഴുന്നള്ളിക്കുന്നത്. നീലകണ്ഠ ക്ഷേത്രത്തിലെ മുന്നൂറ്റിനങ്കയെയും കുമാരകോവിൽ മുരുകനെയും പല്ലക്കിലേറ്റിയാണ് ഘോഷയാത്രയിൽ അനുഗമിക്കുന്നത്.

തക്കൽ വഴി യാത്രചെയ്ത ഘോഷയാത്രയ്‌ക്ക് വഴിനീളെ ഭക്തർ തട്ടപ്പൂജകളും സ്വീകരണങ്ങളും ഒരുക്കി. കുഴിത്തുറ ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങൾക്ക് അവിടെ പൂജകൾ നടത്തിയശേഷം വിശ്രമം നൽകി.

കളിയിക്കാവിളയിൽ ഔദ്യോഗിക സ്വീകരണം

കുഴിത്തുറയിൽനിന്ന് ഇന്ന് പുറപ്പെടുന്ന ഘോഷയാത്രയെ കേരള–തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഭക്തജനങ്ങളും ചേർന്ന് ഔദ്യോഗികമായി സ്വീകരിക്കും.

കേരള പോലീസിന്റെ ബാൻഡ് മേളത്തിന്റെയും ഗാർഡ് ഓഫ് ഓണറിന്റെയും അകമ്പടിയോടെ പാറശ്ശാല, പരശുവയ്‌ക്കൽ, ഉദിയൻകുളങ്ങര, അമരവിള എന്നിവിടങ്ങളിലൂടെ ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും.

ഒക്ടോബർ 11-ന് രാവിലെ യാത്ര തുടരുമെങ്കിലും ഉച്ചയോടെ നേമം വില്ലേജ് ഓഫീസിൽ സ്വീകരണം ഒരുക്കും. വൈകുന്നേരത്തോടെ കരമനയിലെത്തുന്ന വിഗ്രഹങ്ങൾക്ക് പ്രത്യേക സ്വീകരണവും നൽകും.

12 മുതൽ നവരാത്രി പൂജകൾ

തിരുവനന്തപുരത്തെത്തുന്ന സരസ്വതി ദേവിയെ പൂജപ്പുര നവരാത്രി മണ്ഡപത്തിലും കുമാരകോവിൽ മുരുകനെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പ്രതിഷ്ഠിക്കും. ഒക്ടോബർ 12-ന് നവരാത്രി മണ്ഡപത്തിൽ പൂജവയ്‌പ് ചടങ്ങുകൾ ആരംഭിക്കും.

പത്തുദിവസത്തെ പൂജാകർമങ്ങൾക്കും വിജയദശമി വിദ്യാരംഭ ചടങ്ങുകൾക്കും ശേഷം ഒക്ടോബർ 23-ന് ദേവഗണങ്ങൾ തിരികെ പത്മനാഭപുരത്തേക്ക് മടങ്ങും. രാജപാരമ്പര്യവും വിശ്വാസവും ഒത്തുചേരുന്ന ഈ ആചാരഘോഷയാത്രയ്‌ക്ക് വരവേൽക്കാൻ തലസ്ഥാന നഗരം ഒരുങ്ങുകയാണ്.

Tags: Navaratri Idol ProcessionTravancore Royal TraditionKerala Cultural HeritageNeyyattinkaraVidyarambhamPadmanabhaswamy templePadmanabhapuram PalaceNavaratri FestivalSaraswati devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.