ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാറിനെതിരായ സിജേപി പ്രക്ഷോഭത്തെ മുൻനിർത്തി നിരവധി പേരെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യാവിരുദ്ധ മുന്നണിയുടെ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
അതേസമയം ധ്രുവ് റാഠിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് കൊക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തി. പൊലീസ് അതിക്രമങ്ങളിലും കസ്റ്റഡിയിലെടുത്ത നടപടിയെയും ശക്തമായി അപലപിക്കുന്നതായും അറസ്റ്റുകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന വേട്ടയാണെന്നും സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.എന്നാൽ, ഇന്ത്യയിൽ നിരവധി കേസുകളുള്ള ഇയാളെ ഉടൻ വിട്ടയയ്‌ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
















