Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

വേദം തെളിച്ച വഴികളിലൂടെ

ജ്ഞാനത്തിന്റെ വെളിച്ചമാണ് അടുത്ത തലമുറയ്‌ക്ക് നല്‍കേണ്ടതെന്ന വിശ്വാസമാണ് ആചാര്യശ്രീ രാജേഷിനെ നയിക്കുന്നത്. വേദപ്രചാരണത്തിന്റെ പിന്നിട്ട വഴികളിലേക്കും ഇന്നിന്റെ വെല്ലുവിളികളിലേക്കും നാളെയുടെ സാധ്യതകളിലേക്കും വഴിതുറക്കുന്ന ഒരു സംഭാഷണം

മധു ഇളയത്byമധു ഇളയത്
Oct 19, 2026, 12:23 pm IST
inVaradyam

ജന്മദിനങ്ങള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാനും മുന്നിലുള്ള യാത്രയെക്കുറിച്ച് ആലോചിക്കാനുമുള്ള അവസരങ്ങളാണ്. ആചാര്യശ്രീ രാജേഷിന്റെ അന്‍പത്തിയഞ്ചാം പിറന്നാളും അത്തരമൊരു സന്ദര്‍ഭമാണ്. വേദജ്ഞാനം സമൂഹത്തിലെ ഏതാനും വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതല്ല, അത് മനുഷ്യരിലേക്കാകെ എത്തേണ്ടതാണെന്ന ഉറച്ച വിശ്വാസത്തില്‍ ആരംഭിച്ച ഒരു യാത്ര ഇന്ന് നിരവധി മനുഷ്യരിലേക്കും പുതിയ തലമുറയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ യാത്രയുടെ ആദ്യകാലങ്ങളില്‍ പരിഹാസവും എതിര്‍പ്പും അവഗണനയും നേരിടേണ്ടിവന്നെങ്കിലും, ലക്ഷ്യത്തില്‍ നിന്നു പിന്മാറാതെ മുന്നോട്ടുപോയതിന്റെ അനുഭവങ്ങളാണ് ആ ദൗത്യത്തിന്റെ കരുത്ത്.

അങ്ങയുടെ ജീവിതദൗത്യം എങ്ങനെയാണ് രൂപപ്പെട്ടത്? ഈ വഴി വേണ്ടിയിരുന്നോവെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?
= കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ അന്നതിനെ കഷ്ടപ്പാടുകളായി കാണാനുള്ള സമയമോ മനസ്സോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുന്നില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ വേദം കുറച്ചുപേരുടെ കൈകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല, അത് എല്ലാവരിലേക്കും എത്തണം എന്ന ലക്ഷ്യം. അത് മുന്നിലുള്ളപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും അത്ര വലിയതായി തോന്നിയില്ല. ജ്ഞാനത്തെ ഉണര്‍ത്തുന്ന ഒരു പാരമ്പര്യമാണ് വേദത്തിന്റേത്. അത് അതിന്റെ സ്വാഭാവിക അവകാശികളിലേക്ക് തിരിച്ചെത്തണമെന്ന ചിന്തയാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോയത്.

ഒരു ദൗത്യത്തിന്റെ വഴിയില്‍ ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ അത് നമ്മളെത്തന്നെ പരിശോധിക്കാനുള്ള അവസരമാകുന്നു എന്നാണ് അന്നും ഇന്നും ഞാന്‍ കരുതുന്നത്. ”ശരിക്കും വേണ്ടപ്പെട്ടൊരു കാര്യമാണോ ഞാന്‍ ചെയ്യുന്നത്” എന്ന് സ്വയം ചോദിക്കേണ്ടിവരും. അത്തരം ഘട്ടങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. വൈദിക ജ്ഞാനം മനുഷ്യനെ വിഭജിക്കാന്‍ വേണ്ടിയുള്ളതല്ല; മനുഷ്യനെ അവന്റെ ഉള്ളിലേക്ക് കൊണ്ടുപോകാനുള്ള ഒന്നാണത്. അങ്ങനെയൊരു ജ്ഞാനത്തെ മനുഷ്യരില്‍ നിന്നകറ്റിനിര്‍ത്തുന്നതല്ലേ ശരിക്കും തെറ്റ്?

”ഈ വഴി വേണ്ടിയിരുന്നോ?” എന്ന ചോദ്യത്തിന് എനിക്കുത്തരം ലഭിച്ചത് അനുഭവങ്ങളില്‍ നിന്നാണ്. വേദം പഠിച്ച് ഒരാള്‍ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നത് കാണുമ്പോള്‍, ഒരു കുടുംബത്തില്‍ വേദപാരായണം ആരംഭിക്കുന്നതും അത് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതും കാണുമ്പോള്‍, ഇതുവരെ വേദത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ലാത്ത ഒരാള്‍ അതു പഠിക്കാന്‍ മുന്നോട്ടു വന്ന് ജീവിതത്തെ മെച്ചപ്പെടുത്തുന്നത് കാണുമ്പോള്‍ അപ്പോഴാണ് മനസ്സിലാകുക, ഈ യാത്രയ്‌ക്ക് ഒരര്‍ത്ഥമുണ്ടായെന്ന്.

വേദജ്ഞാനം പ്രത്യേക വിഭാഗത്തിന്റെ അവകാശമാണെന്ന ധാരണയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടല്ലോ? അതേസമയം എല്ലാവര്‍ക്കും വേദപഠനത്തിന് അവസരം ലഭിക്കണമെന്ന ആശയത്തോടെയാണ് അങ്ങ് പ്രവര്‍ത്തിച്ചുവരുന്നത്. വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നാണോ അതോ വേദദര്‍ശനത്തില്‍ നിന്നാണോ വേദജ്ഞാനം എല്ലാവര്‍ക്കും എന്ന ആശയം രൂപപ്പെട്ടത്?
= ‘വേദം എല്ലാവര്‍ക്കും’ എന്ന ആശയം എന്നില്‍ രൂപപ്പെടുന്നതിനു കാരണമുണ്ട്. വേദത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതോടെയാണ് ആ ബോധം എന്നില്‍ വേരുറച്ചത്. വേദജ്ഞാനം ഒരു വിഭാഗത്തിന്റെ മാത്രം സ്വത്തായി കാണാന്‍ കഴിയില്ല. കാരണം വേദം സംസാരിക്കുന്നത് ഏതെങ്കിലും പ്രത്യേക മനുഷ്യരോടല്ല; എല്ലാ മനുഷ്യരോടുമായാണ്.

ഇക്കാലത്ത് പലരും വേദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ചോദിക്കുക ”അത് പഠിക്കാന്‍ ആര്‍ക്കാണ് അധികാരം?” എന്നാണ്. എന്നാല്‍ വേദത്തിന് ആ സമീപനമല്ല ഉള്ളത്. ”ആരാണ് അറിവന്വേഷിക്കുന്നത്” എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട ചോദ്യം. സത്യത്തെ അറിയാനുള്ള ആഗ്രഹം ഒരാളിലുണ്ടെങ്കില്‍, അയാളുടെ ജന്മമോ സാമൂഹിക പശ്ചാത്തലമോ അയാളുടെ ജ്ഞാനാന്വേഷണത്തിന് തടസ്സമാകേണ്ടതില്ല.

എന്റെ ജീവിതാനുഭവങ്ങളും ഈ നിലപാടിനെ കൂടുതല്‍ ഉറപ്പിച്ചിട്ടുണ്ട്. വേദത്തെക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത സാധാരണ മനുഷ്യര്‍ പോലും വേദം പഠിക്കാന്‍ തുടങ്ങുന്നതോടെ അതിലൊരു ആത്മബന്ധം കണ്ടെത്തുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പഠിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പലരിലുമുണ്ടായ മാറ്റവും കണ്ടിട്ടുണ്ട്. അപ്പോള്‍ മനസ്സിലാകുന്നത്, അറിവ് ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഉണരാനും നേരായ വഴിയില്‍ നയിക്കാനും ഉള്ളതാണ് എന്നതാണ്. ഒന്നും അതിനു മുന്നില്‍ തടസ്സമാകേണ്ടതില്ല.

ഇത് നിര്‍മിത ബുദ്ധിയുടെ കാലമാണല്ലോ? മുന്നില്‍ പുതിയ സാങ്കേതിക വിദ്യകളും, വലിയ കരിയര്‍ സാധ്യതകളുമൊക്കെയുണ്ട്. പിന്നെന്തിന് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വേദം പഠിക്കണം?
= ഞാനൊരിക്കലും പുതിയ തലമുറയോട് ”എ ഐ ഉപയോഗിക്കേണ്ട, ടെക്നോളജി പഠിക്കേണ്ട, കരിയറിനെക്കുറിച്ച് ചിന്തിക്കേണ്ട” എന്നൊന്നും പറയില്ല. അതൊന്നും വേദം പറയുന്നുമില്ല. ലോകം മാറുകയാണ്. ആ മാറ്റത്തെ മനസ്സിലാക്കുകയും പുതിയ അറിവുകള്‍ നേടുകയും അതിനനുസരിച്ച് സ്വയം നവീകരിച്ചു മുന്നോട്ടുപോകുകയും വേണം. പക്ഷേ പുറംലോകത്തെ ജയിക്കാന്‍ പഠിക്കുന്നതിനൊപ്പം സ്വന്തം ഉള്ളിനെ കൂടി മനസ്സിലാക്കാന്‍ പഠിക്കണം. അവിടെയാണ് വേദത്തിന്റെ പ്രസക്തി.

പൗരാണികനാകാന്‍ വേണ്ടിയല്ല വേദം പഠിക്കുന്നത്. അബദ്ധമാണ് ആ ചിന്ത തന്നെ. വേദം മനുഷ്യനെ പഠിപ്പിക്കുന്നത് അവനവനെക്കുറിച്ച് തന്നെയാണ്. എന്റെ ശക്തിയും ദൗര്‍ബല്യവും എന്താണ്? എന്റെ ആഗ്രഹങ്ങളെ എങ്ങനെ നിയന്ത്രിക്കണം? വിജയിച്ചാല്‍ ഞാന്‍ എങ്ങനെയിരിക്കണം? പരാജയപ്പെട്ടാല്‍ എങ്ങനെ ഉയര്‍ന്നുവരണം? മറ്റൊരാളോട് എങ്ങനെ പെരുമാറണം? പ്രകൃതിയോടുള്ള ഉത്തരവാദിത്വം എന്താണ്? ഇങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങളിലേക്കാണ് വേദം നമ്മെ കൊണ്ടുപോകുക.

വിവരവും അറിവും ജ്ഞാനവും തമ്മിലുള്ള വ്യത്യാസത്തെ വേദം എങ്ങനെയാണ് കാണുന്നത്?
= വിവരങ്ങള്‍ക്ക് ഇന്നൊരു കുറവുമില്ല. മുന്‍പ് അങ്ങനെയായിരുന്നില്ല സ്ഥിതി. ഒരു വസ്തുവിനെക്കുറിച്ചുള്ള വിവരമാണ് ആദ്യം ലഭിക്കുന്നത്. ആ വിവരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് അവയുടെ അര്‍ത്ഥം മനസ്സിലാക്കുമ്പോഴാണ് അത് അറിവായി മാറുക. എന്നാല്‍ ആ അറിവ് ജീവിതത്തില്‍ എപ്പോള്‍, എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കണമെന്ന് തിരിച്ചറിയുമ്പോഴാണ് അതിന് ജ്ഞാനത്തിന്റെ സ്വഭാവം ലഭിക്കുക. അതിനപ്പുറത്ത് പ്രജ്ഞയുണ്ട്. അറിഞ്ഞതിനെ സ്വന്തം ജീവിതത്തില്‍ അനുഭവിക്കുകയും, അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നിടത്താണ് പ്രജ്ഞയുടെ തുടക്കം.

വേദം മനുഷ്യനെ വിവരങ്ങള്‍ കൊണ്ട് നിറയ്‌ക്കുകയല്ല. അറിവിനെ എങ്ങനെ സമീപിക്കണം, അന്വേഷിക്കുന്ന മനുഷ്യന്‍ എങ്ങനെയായിരിക്കണം, സത്യത്തെ തിരിച്ചറിയാന്‍ ഉള്ളില്‍ എന്തുതരം ശുദ്ധിയും ഏകാഗ്രതയും വേണം എന്നതിലേക്കാണത് നമ്മെ കൊണ്ടുപോകുന്നത്.

ഇന്നത്തെ തലമുറയോട് ഞാന്‍ പറയുക, കൂടുതല്‍ അറിയണം, കൂടുതല്‍ പഠിക്കണം, എഐ ഉപയോഗിക്കണം, ലോകത്തെ അറിയണം എന്നൊക്കെ തന്നെയാണ്. പക്ഷേ അതോടൊപ്പം നിശ്ശബ്ദമായിരിക്കാനും പഠിക്കണം. പുറത്തുനിന്ന് വരുന്ന വിവരങ്ങളെ സ്വീകരിക്കുന്നതുപോലെ തന്നെ, ഉള്ളില്‍ നിന്നുയരുന്ന ചോദ്യങ്ങളെയും കേള്‍ക്കണം.

വേദപഠനം ഒരാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്ത് മാറ്റമാണ് വരുത്തുക?
= പുറത്തുള്ള ലോകത്തെ മാറ്റാന്‍ മനുഷ്യന് താരതമ്യേന എളുപ്പമാണ്. പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കാം, വലിയ കെട്ടിടങ്ങള്‍ പണിയാം, യാത്രയുടെ വേഗത കൂട്ടാം, ഒരു നിമിഷം കൊണ്ട് ലോകത്തിന്റെ മറുവശത്തുള്ള മനുഷ്യനുമായി സംസാരിക്കാം. ഇന്ന് ഇതൊക്കെ സാധ്യമാണ്. എന്നാല്‍ സ്വന്തം മനസ്സിനെ മാറ്റുക എന്നത് അത്ര എളുപ്പമല്ല. നമ്മുടെ കാലത്തിന്റെ വലിയ വൈരുധ്യം ഇതാണെന്ന് ഞാന്‍ കരുതുന്നു മനുഷ്യന് പുറംലോകത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് അതേ വേഗത്തില്‍ വളരുന്നില്ല.

വൈദിക കാഴ്ചപ്പാടില്‍ മനുഷ്യന്റെ പ്രശ്നം സൗകര്യങ്ങളുടെ കുറവല്ല. സൗകര്യങ്ങള്‍ ആവശ്യമാണ്; അവ മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തുകയും വേണം. പക്ഷേ സൗകര്യം ഒരിക്കലും സന്തോഷത്തിന് തുല്യമല്ല. പുറത്തുനിന്ന് ലഭിക്കുന്ന അനുഭവങ്ങളിലൂടെ ഉള്ളിലെ ശൂന്യത നിറയ്‌ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം തുടങ്ങുക. ഒരു ആഗ്രഹം പൂര്‍ത്തിയായാല്‍ ഉടനെ അടുത്ത ആഗ്രഹം ജനിക്കുന്നു. ഒരു ഫോണ്‍ വാങ്ങിയാല്‍ കുറച്ചുകാലം കഴിഞ്ഞ് പുതിയ മോഡല്‍ വേണം. ഒരു നേട്ടം കൈവരിച്ചാല്‍ അതിനേക്കാള്‍ വലിയ നേട്ടം വേണം. സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം താരതമ്യം ചെയ്യുമ്പോള്‍, സ്വന്തമായ ജീവിതം അപര്യാപ്തമാണെന്ന തോന്നലുണ്ടാകാം. മനസ്സ് പുറത്തുള്ള വസ്തുക്കളില്‍ നിന്ന് നിരന്തരം സംതൃപ്തി തേടുമ്പോള്‍, അതിന് ഒരിക്കലും ‘മതി’ എന്ന അവസ്ഥയിലെത്താന്‍ കഴിയില്ല.

വേദം മനുഷ്യനോട് പറയുന്നത് ലോകത്തെ ഉപേക്ഷിക്കാനല്ല. ലോകത്തെ ശരിയായ രീതിയില്‍ അനുഭവിക്കാനും അതിനോട് അടിമപ്പെടാതിരിക്കാനുമാണ്. ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ സ്ഥാനമുണ്ട്. ആഗ്രഹങ്ങള്‍ക്കും ജീവിതത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ ആഗ്രഹങ്ങളാണ് നമ്മെ നിയന്ത്രിക്കാന്‍ തുടങ്ങുന്നതെങ്കില്‍ മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും. ബന്ധങ്ങളുടെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്. മറ്റൊരാളില്‍ നിന്ന് ‘എനിക്കെന്ത് ലഭിക്കും?’ എന്ന പ്രതീക്ഷയുണ്ടാകുമ്പോള്‍ ബന്ധം ക്രമേണ ഇടപാടായി മാറും. ‘ഞാന്‍ എന്ത് നല്‍കണം?’ എന്ന ചിന്ത വരുമ്പോഴാണ് ബന്ധത്തില്‍ ധര്‍മ്മം കടന്നുവരുന്നത്. കുടുംബത്തിലും സമൂഹത്തിലും പ്രകൃതിയോടുള്ള നമ്മുടെ ബന്ധത്തിലും ഈ മാറ്റം ആവശ്യമാണ്.

വേദപഠനം, മന്ത്രങ്ങള്‍ പഠിക്കുന്നതില്‍ അവസാനിക്കരുത്. ഒരാള്‍ വേദം പഠിച്ചിട്ടും അയാളുടെ കോപം കുറയുന്നില്ലെങ്കില്‍, അഹങ്കാരം കുറയുന്നില്ലെങ്കില്‍, മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ മാറ്റമില്ലെങ്കില്‍, ജീവിതത്തില്‍ ഉത്തരവാദിത്വബോധം വര്‍ധിക്കുന്നില്ലെങ്കില്‍ പഠനം ഇനിയും ഉള്ളിലേക്ക് എത്തിയിട്ടില്ലെന്നേ ഞാന്‍ പറയൂ. വേദപഠനത്തിന്റെ ആദ്യ ഫലം ഉള്ളിലുണ്ടാകുന്ന ജാഗ്രതയാണ്. സംയമനമാണ് അതിനുശേഷം വരേണ്ടത്. എന്ത് സ്വീകരിക്കണം, എന്ത് നിരസിക്കണം, എവിടെ നിര്‍ത്തണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ് സംയമനം.

വേദവും ആധുനികതയും തമ്മില്‍ സംഘര്‍ഷമുണ്ടോ? ശാസ്ത്രവും യുക്തിചിന്തയും സാമൂഹിക പരിഷ്‌കാരവും സ്വീകരിച്ചുകൊണ്ടുതന്നെ വേദത്തെ സമീപിക്കാനാകുമോ?
= വേദവും ആധുനികതയും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, രണ്ടിന്റെയും ലക്ഷ്യം ഒന്നല്ല. ആധുനികശാസ്ത്രം പുറംലോകത്തെ അറിയാനുള്ള മനുഷ്യന്റെ അന്വേഷണമാണ്. വേദമാകട്ടെ, മനുഷ്യന്‍, ചൈതന്യം, പ്രകൃതി, ജീവിതം, സത്യം എന്നിവയെക്കുറിച്ചുള്ള അന്വേഷണവും. ഒന്ന് മറ്റൊന്നിന്റെ പകരമല്ല. രണ്ടിനും അതിന്റേതായ അന്വേഷണമേഖലകളാണുള്ളത്.

യുക്തിചിന്തയുടെ കാര്യത്തിലും ഇതുതന്നെയാണ് കാര്യം. ചോദ്യം ചോദിക്കരുതെന്ന് വേദം പറയുന്നില്ല. നമ്മുടെ പാരമ്പര്യത്തിലെ വലിയ അന്വേഷണങ്ങള്‍ തന്നെ ചോദ്യങ്ങളില്‍ നിന്നാണരംഭിക്കുന്നത്. സത്യം അറിയണമെങ്കില്‍ ചോദിക്കുകയും അന്വേഷിക്കുകയും പരിശോധിക്കുകയും വേണം. അന്ധമായി വിശ്വസിക്കുന്നത് ജ്ഞാനാന്വേഷണത്തിന് പകരമാകില്ല, ഒരിക്കലും.

വേദത്തെ സംരക്ഷിക്കുക എന്നതിനര്‍ത്ഥം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന എല്ലാ സാമൂഹിക സാഹചര്യങ്ങളെയും അതേപടി പുനരാവിഷ്‌കരിക്കുക എന്നതേയല്ല. അതുപോലെ, വേദത്തിന്റെ അടിസ്ഥാനജ്ഞാനംതന്നെ സത്യാന്വേഷണം, ധര്‍മ്മബോധം, ആത്മനിയന്ത്രണം, പ്രകൃതിയോടുള്ള ഉത്തരവാദിത്വം, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവയാണ്. ഇത്തരത്തിലുള്ള മൂല്യങ്ങള്‍ക്ക് കാലംമാറിയാലും പ്രസക്തി നഷ്ടപ്പെടുന്നില്ല. എന്നാല്‍ അവയെ സമൂഹത്തില്‍ എങ്ങനെ പ്രയോഗിക്കണം എന്നതില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.

വേദം പുതുതലമുറയുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് കരുതുന്നത്?
= അടുത്ത ഇരുപത്തിയഞ്ച് വര്‍ഷം മനുഷ്യചരിത്രത്തിലെ വളരെ നിര്‍ണായകമായ കാലമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച നമ്മള്‍ ഇന്ന് സങ്കല്‍പ്പിക്കുന്നതിലും വേഗത്തിലായിരിക്കും. കൃത്രിമബുദ്ധി, ജനിതക സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം അതെല്ലാം അതിവേഗം വര്‍ധിക്കും. പക്ഷേ അതിനൊപ്പം, ഈ ശക്തി ഉപയോഗിക്കുന്ന മനുഷ്യന്‍ ഉള്ളില്‍ എത്രമാത്രം വളര്‍ന്നു എന്നതും പ്രധാനമാകും. അവിടെയാണ് വേദപഠനത്തിന്റെ പ്രസക്തി ഞാന്‍ കാണുന്നത്.

Tags: Next Generationcultural renaissancespiritual leadershipAcharyashree RajeshVedic KnowledgeVedic PropagationIndian Spiritual HeritageAncient Indian WisdomVedic EducationKnowledge and Enlightenment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

India

ലോകത്തിന് ഹിന്ദുജീവിതം മാതൃക പകരണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ഒരു നിയോഗം പോലെ

India

ഭരതമുനി സമ്മാന്‍ സമര്‍പ്പിച്ചു; രാജ്യം സാംസ്‌കാരിക നവോത്ഥാനത്തിന്റെ പാതയില്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.