തിരുവനന്തപുരം:ആറ്റില് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുദാക്കല് സ്വദേശിനി അര്ച്ചനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വാമനപുരം ആറ്റില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ചയാണ് അര്ച്ചന വാമനപുരം ആറ്റില് ചാടിയത്.
കഴിഞ്ഞദിവസം തന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചില് ആരംഭിച്ചിരുന്നു. ആറ്റിങ്ങല് പൊലിസ് കേസെടുത്തു.
















