കൊല്ക്കത്ത:പശ്ചിമ ബംഗാളില് തലസ്ഥാനമായ ചോര്ബഗാന് സര്വജനീന് ദുര്ഗാ പൂജ പന്തലില് ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 17 മരണം. സംഭവത്തില് 35 ഓളം പേര്ക്ക് പരിക്കേറ്റെന്നാണ് വിവരം.ഇവരെ കൊല്ക്കത്ത മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ചോര്ബഗാന് സര്വജനീന് പൂജ പന്തലിലേക്ക് സന്ദര്ശകര് എത്തുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള് അറിയുന്നതിനായി പശ്ചിമ ബംഗാള് സര്ക്കാര് 18003455678 എന്ന ടോള് ഫ്രീ ഹെല്പ്പ് ലൈന് നമ്പര് ആരംഭിച്ചതായി വിവര-സാംസ്കാരിക വകുപ്പ് അറിയിച്ചു.
അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരി ആശുപത്രിയിലെത്തി.കൃത്യമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ സന്ദര്ശിക്കുന്നതിനായി, ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഞായറാഴ്ച ആശുപത്രിയിലെത്തും. അമിത് ഷാ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ഫോണില് സംസാരിച്ചു.
പ്രസിഡന്റ് ദ്രൗപദി മുര്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര് അപകടത്തില് ദുഖം രേഖപ്പെടുത്തി. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്ക്ക് 50000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുതിതാശ്വാസ നിധിയില് നിന്നും അനുവദിച്ചു.
















