കോട്ടയം: വിസ ചട്ടം ലംഘിച്ച് സമരത്തില് പങ്കെടുത്ത നടന് ഇമ്രാന് ഖാനോട് രാജ്യം വിടാന് മുംബായ് പോലീസ് നിര്ദ്ദേശിച്ചതിനെ വൈരനിര്യാതന ബുദ്ധിയോടുള്ള നടപടിയെന്ന് വിശേഷിപ്പിച്ച് മാതൃഭൂമി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില് പങ്കെടുത്തതിലൂടെ ഇമിഗ്രേഷന് ആന്ഡ് ഫോറിനേഴ്സ് ആക്റ്റ് ലംഘിക്കുകയാണ് നടന് ചെയ്തത്. ഇമ്രാന് ഖാന് ഒക്ടോബര് 28 നകം ഇന്ത്യ വിടാന് നിര്ദ്ദേശിച്ച് മുംബൈ പോലീസ് വ്യാഴാഴ്ച നോട്ടീസ് നല്കിയിരുന്നു. ഇന്ത്യന് പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തില് പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ നടപടി ആരംഭിച്ചത്. ഇതാണ് മാതൃഭൂമിക്ക് ദഹിക്കാതെ പോയത്. സര്ക്കാര് നീക്കം പ്രതികാരബുദ്ധിയോടെയാണെന്ന പരാമര്ശം വലിയ വിമര്ശനത്തിനാണ് ഇടയാക്കിയത്.
ബോളിവുഡ് താരം ആമിര് ഖാന്റെ അനന്തരവനാണ് 43 കാരനായ ഇമ്രാന് ഖാന്. ഒരു യുഎസ് പൗരനും ഒസിഐ കാര്ഡ് ഉടമയുമാണ്്.
അതേസമയം, നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയില് ഹര്ജി നല്കുമെന്ന് ഖാന്റെ അഭിഭാഷകന് അറിയിച്ചു.
















