Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

ജി എം മഹേഷ്byജി എം മഹേഷ്
Oct 15, 2026, 09:24 am IST
inSamskriti

 

സ്കന്ദമാതാ’ എന്ന നാമത്തിന്റെ അർത്ഥം ‘സ്കന്ദന്റെ മാതാവ്’ എന്നതാണ് ലളിതമായ അർത്ഥം. പുരാണത്തിൽ സ്കന്ദൻ കാർത്തികേയൻ, കുമാരൻ, ഷണ്മുഖൻ, ഗുഹൻ, സുബ്രഹ്മണ്യൻ തുടങ്ങിയ നാമങ്ങളാൽ അറിയപ്പെടുന്ന ദേവനാണ്. ദേവസേനയുടെ സേനാനായകനായും താരകാസുരവധവുമായി ബന്ധപ്പെട്ട മഹാശക്തിയായും സ്കന്ദൻ പ്രത്യക്ഷപ്പെടുന്നു. എന്നാൽ സ്കന്ദമാതാവിന്റെ രൂപത്തെ വെറും “കാർത്തികേയന്റെ അമ്മ” എന്ന ബന്ധത്തിലേക്ക് മാത്രം കാണേണ്ട ഒന്നല്ല.
ദേവിയുടെ മടിയിൽ ഇരിക്കുന്ന സ്കന്ദൻ ഒരു ബാലൻ മാത്രമല്ല; പരിശുദ്ധമായ ശക്തി ജ്ഞാനത്തിന്റെയും ധർമ്മത്തിന്റെയും സേവകനായി വളരുന്ന ചൈതന്യത്തിന്റെ പ്രതീകമാണ്. ദേവിയുടെ നിരവധി രൂപങ്ങളിൽ ശക്തി ആയുധങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നു. എന്നാൽ സ്കന്ദമാതാവിന്റെ പ്രത്യേകത ദേവിയുടെ കൈകളിൽ ആയുധങ്ങളേക്കാൾ പ്രധാനപ്പെട്ടത് മടിയിൽ ഇരിക്കുന്ന ശിശുവാണ് എന്നതാണ്. ഇവിടെ ശക്തി തന്റെ ഏറ്റവും മൃദുവായ സ്വഭാവം വെളിപ്പെടുത്തുന്നു.
മാതൃത്വം ദൗർബല്യമല്ല, അതിന്
സംരക്ഷിക്കാനുള്ള ശക്തിയുണ്ട്,
വളർത്താനുള്ള ക്ഷമയുണ്ട്,
തിരുത്താനുള്ള വിവേകമുണ്ട്,
ത്യജിക്കാനുള്ള ഹൃദയമുണ്ട്,
ആവശ്യമായപ്പോൾ കഠിനനാകാനുള്ള ധൈര്യവുമുണ്ട്. അതുകൊണ്ട് സ്കന്ദമാതാ കരുണയുടെ മാത്രം ദേവതയല്ല; കരുണയെ ശക്തിയായി പരിവർത്തനം ചെയ്ത മാതൃശക്തിയാണ്.

ഷണ്മുഖന്റെ ആറ് മുഖങ്ങളെ പല തലങ്ങളിൽ വ്യാഖ്യനിക്കാൻ സാധിക്കും. ആറ് ദിശകൾ, ആറ് ജ്ഞാനവാതിലുകൾ,
ആറ് ശക്തികളുടെ പ്രകടനങ്ങൾ,
ആറ് അന്തർഗുണങ്ങളുടെ പക്വത,
അല്ലെങ്കിൽ മനുഷ്യാനുഭവത്തിന്റെ വിവിധ തലങ്ങൾ. സ്കന്ദന്റെ ഷണ്മുഖത്വം ബോധത്തിന്റെ ബഹുമുഖതയെ പ്രതിനിധീകരിക്കുന്നു. അനവധി ദിശകളിലേക്ക് തുറക്കുന്ന ജ്ഞാനത്തെ തന്റെ ഹൃദയത്തിൽ വളർത്തുന്ന ആദിശക്തി.
ഇതാണ് സ്കന്ദമാതാവിന്റെ രൂപത്തിന്റെ അത്ഭുതകരമായ ആഴം. സ്കന്ദമാതാവിനെ സാധാരണയായി താമരയിൽ ഇരിക്കുന്ന രൂപത്തിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവൾക്ക് പദ്മാസനാ എന്ന വിശേഷണവും ലഭിക്കുന്നു. അഞ്ചാം നവരാത്രിയോടനുബന്ധിച്ച ദേവീധ്യാനങ്ങളിൽ പദ്മാസനവും ശുഭ്രമായ ദിവ്യഭാവവും പ്രധാനമായി കാണുന്നു. സ്കന്ദമാതാവിൽ താമര മാതൃത്വത്തിന്റെ അന്തർനിർമലതയെയാണ് കൂടുതൽ ശക്തമായി സൂചിപ്പിക്കുന്നത്. താമര വെള്ളത്തിൽ വളരുന്നു. എന്നാൽ വെള്ളം അതിന്റെ ഇതളുകളെ മലിനമാക്കുന്നില്ല. അതുപോലെ ലോകജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിലും മാതൃത്വം തന്റെ ഹൃദയത്തിലെ കരുണയും ശുദ്ധിയും സംരക്ഷിക്കുന്നു. ലോകത്തിൽ ജീവിച്ചുകൊണ്ടും ലോകത്തിന്റെ മലിനത ഹൃദയത്തിലേക്ക് കടക്കാതിരിക്കുക എന്ന സന്ദേശമാണ് സ്കന്ദമാതാവിന്റെ പദ്മസന എന്ന നാമം ദ്യോതിപ്പിക്കുന്നത്.

നാലുകൈകൾ — മാതൃത്വത്തിന്റെ നാല് ഭാവങ്ങൾ

സ്കന്ദമാതാവിന്റെ രൂപവിവരണങ്ങളിൽ അവൾ നാലുകൈകളോടുകൂടിയവളായി പ്രത്യക്ഷപ്പെടുന്നു. രണ്ട് കൈകളിൽ താമരകളും ഒരു കൈയിൽ ബാലസ്കന്ദനെയും മറ്റൊരു കൈയിൽ വരദമുദ്രയെയും ധരിക്കുന്ന രൂപമാണ് പൊതുവേ കാണുന്നത്. ഈ നാല് കൈകളെ പ്രതീകാത്മകമായി നാല് മാതൃഭാവങ്ങളായി മനസ്സിലാക്കാം

ഒന്ന് – ധാരണം
ശിശുവിനെ മടിയിൽ ധരിക്കുന്ന കൈ.
ജീവിതത്തിന്റെ ആദ്യാവസ്ഥയിൽ ചൈതന്യത്തിന് ആവശ്യമായത് ആശ്രയം ആണ്.

രണ്ട് – ജ്ഞാനത്തിലേക്കുള്ള വിരിയൽ
താമര കൈയിൽ പിടിച്ചിരിക്കുന്ന കൈ, കുഞ്ഞ് വളരുന്നത് ശരീരത്തിൽ മാത്രം അല്ല; ബോധത്തിലും വേണം.

മൂന്ന് — അനുഗ്രഹം

വരദമുദ്ര, മാതാവിന്റെ അനുഗ്രഹം ഭൗതികസൗഭാഗ്യത്തിനപ്പുറം ധർമ്മപഥത്തിൽ മുന്നേറാനുള്ള ശക്തി എന്ന നിലയിൽ കാണാം.

നാല് — നിർമലത
മറ്റൊരു താമര, മാതൃത്വത്തിന്റെ ലക്ഷ്യം ഒരു വ്യക്തിയെ സ്വന്തം ഉടമസ്ഥതയിൽ നിലനിർത്തുകയല്ല; അവനെ സ്വതന്ത്രമായും നിർമലമായും ലോകത്തിൽ നിലകൊള്ളാൻ പ്രാപ്തനാക്കുകയാണ്.

താന്ത്രിക ശാക്തപരമ്പരയിൽ ദേവിയെ മാതാവായി കാണുന്നത് ഒരു വികാരപരമായ ഉപമ മാത്രമല്ല. പ്രപഞ്ചത്തെ ധരിക്കുകയും പോഷിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന മഹാശക്തി തന്നെയാണ് മാതൃസ്വരൂപം. ‘മാതാ’ എന്ന ആശയം ഇവിടെ ‘ജനിപ്പിക്കുന്നവൾ’ എന്നതിലുപരി ധാരകയും പോഷകയും പരിപാലകയും എന്ന അർത്ഥത്തിലേക്ക് വികസിക്കുന്നു.
കൂഷ്മാണ്ഡയിൽ സൃഷ്ടി പുറത്തേക്ക് വിരിഞ്ഞെങ്കിൽ, സ്കന്ദമാതാവിൽ ആ സൃഷ്ടിക്ക് സംസ്കാരവും ദിശയും ലഭിക്കുന്നു.
അതാണ് അഞ്ചാം ഘട്ടത്തിന്റെ പ്രത്യേകത.
സൃഷ്ടിച്ച ലോകം മാത്രം പോരാ.
അതിനുള്ളിൽ ജ്ഞാനമുള്ള ജീവൻ വളരണം.
സ്കന്ദമാതാവിന്റ മുഖഭാവത്തിൽ യുദ്ധത്തിന്റെ ഉഗ്രതയേക്കാൾ മാതൃസൗമ്യതയാണ് പ്രധാനമായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആ ശാന്തതയുടെ പിന്നിൽ അപാരമായ ശക്തിയുണ്ട്. ലോകത്തെ മാറ്റാനുള്ള ശക്തി ചിലപ്പോൾ ഒരു വാളിൽ കാണാം. പക്ഷേ ഒരു തലമുറയെ മാറ്റാനുള്ള ശക്തി ഒരു അമ്മയുടെ മടിയിലാണ് വളരുന്നത്.

സ്കന്ദമാതാവിന്റെ തത്ത്വം മാതാക്കളെ മാത്രം സംബന്ധിക്കുന്നതല്ല. ഓരോ മനുഷ്യനും മറ്റൊരാളുടെ വളർച്ചയ്‌ക്ക് കാരണമാകുന്ന ഏതെങ്കിലും ഘട്ടത്തിൽ ‘മാതൃഭാവം’ സ്വീകരിക്കേണ്ടിവരുന്നു.
ഒരു ഗുരു ശിഷ്യനെ വളർത്തുന്നു.
ഒരു അധ്യാപകൻ വിദ്യാർത്ഥിയുടെ ബോധത്തെ രൂപപ്പെടുത്തുന്നു. ഒരു കലാകാരൻ അടുത്ത തലമുറയ്‌ക്ക് സൗന്ദര്യബോധം കൈമാറുന്നു.
ഒരു സമൂഹം പുതിയ തലമുറയ്‌ക്ക് മൂല്യങ്ങൾ നൽകുന്നു. ഇവയെല്ലാം വിശാലമായ അർത്ഥത്തിൽ മാതൃത്വത്തിന്റെ പ്രവർത്തനങ്ങളാണ്.അതുകൊണ്ട് സ്കന്ദമാതാവിന്റെ ഉപാസനയുടെ ആന്തരിക അർത്ഥം, “നമുക്കുള്ളിൽ വളർന്ന പ്രകാശം മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശമായി മാറട്ടെ.” എന്നതാണ് . നവരാത്രിയുടെ ആദ്യ അഞ്ച് ദിനങ്ങളെ ഒരുമിച്ചു ചിന്തിച്ചാൽ

ശൈലപുത്രി — അടിത്തറ.
ബ്രഹ്മചാരിണി — ആത്മനിയമം.
ചന്ദ്രഘണ്ഡാ — ഉണർന്ന ശക്തി.
കൂഷ്മാണ്ഡാ — സൃഷ്ടിയുടെ പ്രകാശനം.
സ്കന്ദമാതാ — സൃഷ്ടിക്ക് ജ്ഞാനവും കരുണയും നൽകുന്ന മാതൃത്വം.

“എനിക്ക് എന്ത് നേടാം?” എന്നതിൽനിന്ന്
“എന്നിൽ ജനിച്ച ശക്തി മറ്റുള്ളവർക്ക് എന്താകണം എങ്ങനെ ആകണം എന്നതിലേക്ക് മാറുന്നു. ഇതാണ് സ്കന്ദമാതാവിന്റെ ആത്മീയ മഹത്വം.

സ്കന്ദമാതാവിനെ ആരാധിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ഉള്ളിലെ ബാല്യമായ സാധ്യതകളെ നശിപ്പിക്കാതെ വളർത്തുക എന്നതാണ്. ശക്തിയെ അഹങ്കാരമാക്കാതെ ജ്ഞാനമാക്കുക.
ജ്ഞാനത്തെ നിർവികാരതയാക്കാതെ കരുണയാക്കുക.കരുണയെ ദൗർബല്യമാക്കാതെ ധർമ്മസംരക്ഷണത്തിന്റെ ശക്തിയാക്കുക. ഇതാണ് സ്കന്ദമാതാവിന്റെ സന്ദേശം. അവളുടെ മടിയിൽ ഇരിക്കുന്ന ബാലസ്കന്ദൻ ഒരു ശിശു മാത്രമല്ല, നമ്മിൽ ഇനിയും പൂർണമായി ഉണർന്നിട്ടില്ലാത്ത ദിവ്യസാധ്യതയാണ്.

Tags: VijayadasamiNavaratri#GMMahesh#Navadurga#Skandamatha#FifthDay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.