തിരുവനന്തപുരം: ദുരൂഹതകൾ ഏറെ ഉണ്ടാക്കിക്കൊണ്ട് കൊടും ഭീകരത കൊച്ചിയിലുമെത്തി. ഇസ്രയേൽ വിരോധം ആളിക്കത്തിക്കുന്ന മതവർഗ്ഗീയ സംഘടനകളുടെ പ്രചാരണവും പ്രവർത്തനവും ഭീകരതയും കേരളത്തിലും നടപ്പിലാകുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലികൾ വിശുദ്ധ ആരാധനാ കേന്ദ്രമായി വിശ്വസിക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലുള്ള സിനഗോഗിന് (ജൂതപ്പള്ളിക്ക്) മുന്നിൽ പെട്രോൾ ഒഴിച്ച് തീയിട്ടത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിശ്വാസം.
ഒക്ടോബർ 12 നാണ് നഗരത്തിലെ കടവുംഭാഗം സിനഗോഗിന്റെ പ്രവേശന കവാടമായ കൊച്ചിൻ ബ്ലോസമിൽ പെട്രോൾ ഒഴിച്ച് തീവെച്ചത്. പുലർച്ചെ രണ്ടരമണിക്കായിരുന്നു സംഭവം. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ (32) പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഇയാളുടെ ഫോണിൽനിന്ന് കിട്ടിയ വിവരങ്ങൾ പ്രകാരം, ഈ തീവെപ്പിന്റെ ചിത്രം അയാൾ ‘ബോസ്’എന്നയാളിന് അയച്ചുകൊടുക്കുകയും പ്രതിഫലം പറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ആരുടെയോ നിർദ്ദേശപ്രകാരമാണ് ഈ തീവെയ്പ്പ്.
കേരളത്തിൽ നാല് ജൂതപ്പള്ളികളാണുള്ളത്. മട്ടാഞ്ചേരിയിൽ രണ്ട്, കൊച്ചി നഗരത്തിൽ രണ്ട്. ഇതിൽ നഗരത്തിലെ പള്ളിക്കു മുന്നിലാണ് തീയിട്ടത്. പെട്രോൾ ഒഴിച്ച് തീപ്പിടിപ്പിച്ചശേഷം അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഇത് സിസി ടിവിയിൽ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിലെ എറണാകുളം സെൻട്രൽ പോലീസിന് പിടികൂടാനായത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എൻഐഎ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണത്തിലാണ്. എബിൻ പോൾ പറയുന്ന ‘ബോസ്’ ആരാണെന്ന് കണ്ടെത്തുകയാണ് അടിയന്തര ആവശ്യം.
ഇസ്രയേലികൾ ഏറെ വിശുദ്ധമായി കരുതുന്ന സിനഗോഗുകളിൽ അതത് സമയം ഇസ്രയേലി പൗരന്മാർ ആരാധനയ്ക്ക് എത്താറുണ്ട്. ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മട്ടാഞ്ചേരി സിനഗോഗിന് പ്രത്യേക സുരക്ഷ നൽകാറുണ്ട്.
ഈ വിഷയം ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും പ്രധാന്യമർഹിക്കുകയാണ്.
രാഷ്ട്രീയ പക്ഷപാതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാത്തെ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും നിയന്ത്രിക്കുന്ന കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ എന്തുനിലപാടെടുക്കുമെന്നത് വളരെ പ്രധാനമാണ്.
















