ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത ജോണ്‍ ബ്രിട്ടാസ് എംപി ആശുപത്രിയില്‍.തന്നെ ദല്‍ഹി പൊലീസ് മര്‍ദ്ദിച്ചെന്നാണ് ബ്രിട്ടാസിന്റെ ആരോപണം.ആര്‍എംഎല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആശുപതിയിലെത്തി ജോണ്‍ ബ്രിട്ടാസിനെ സന്ദര്‍ശിച്ചു. എക്‌സ്-റേ, സ്‌കാനിംഗ് പരിശോധനകള്‍ നടത്തിയെന്നാണ് ബ്രിട്ടാസ് പറഞ്ഞത്.
നാല് പൊലിസുകാരാണ് ആക്രമിച്ചതെന്നാണ് ആരോപണം.എസ് എഫ് ഐയുടെ പ്രതിഷേധത്തിന് വീര്യം പകരാനെത്തിയ ജോണ്‍ ബ്രിട്ടാസിനെ പൊലീസ് പിടികൂടി വാഹനത്തില്‍ കയറ്റി അല്‍പ സമയത്തിനകം വിട്ടയച്ചിരുന്നു.
















