Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഇടത്, കോണ്‍ഗ്രസ്, ജിഹാദി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രകടിപ്പിച്ചത് ആര്‍എസ്എസിനോടുള്ള എതിര്‍പ്പല്ല. വന്ദേമാതരത്തോടുള്ള കുടിപ്പകയാണ്. അതുകൊണ്ടാണ് സെമിനാറിന്റെ രണ്ടാം ദിവസം സമാപന പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെയും എതിര്‍പ്പ് ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 12:43 pm IST
inEditorial, Vicharam

വന്ദേമാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ദ്വിദിന സെമിനാര്‍ തടസ്സപ്പെടുത്താന്‍ ഇടതു-വലത്, ജിഹാദി ശക്തികള്‍ നടത്തിയ ശ്രമങ്ങള്‍ കുറച്ച് ശബ്ദശല്യം സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സര്‍വകലാശാല ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടി അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തത്തോടെ വലിയ വിജയമാവുകയും ചെയ്തു. രാജ്യത്തിന്റെ വൈചാരിക മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രജ്ഞാ പ്രവാഹ് എന്ന സംഘടനയുടെ ദേശീയ സംയോജക് ജെ. നന്ദകുമാര്‍ പങ്കെടുത്തതിന്റെ പേരിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തിയത്. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഇവരെ പോലീസ് സ്വാഭാവികമായും അറസ്റ്റ് ചെയ്തു നീക്കി. കേന്ദ്ര സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിച്ചത്.

ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ജെ. നന്ദകുമാര്‍ ആര്‍എസ്എസ് പ്രചാരകനാണ്. ഇത് ആരും എവിടെയും മറച്ചു പിടിച്ചിട്ടുമില്ല. ഇങ്ങനെ ഒരാള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ യാതൊരു വിലക്കുമില്ല. ആര്‍എസ്എസുമായി ബന്ധമുള്ള, അതില്‍ അഭിമാനിക്കുന്ന നിരവധി പേര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാര്‍ പോലുമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന് മുന്‍പും ഇപ്പോഴും ഇങ്ങനെയുള്ളവരുണ്ട്. രാജ്യത്തിന്റെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരും മന്ത്രിമാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അതുകൊണ്ട് ആര്‍എസ്എസ് ബന്ധമുള്ളവര്‍ സര്‍വകലാശാലാ പരിപാ
ടികളില്‍ പങ്കെടുക്കരുതെന്ന് പറയുന്നവര്‍ വെള്ളരിക്കാപ്പട്ടണത്തില്‍ കഴിയുന്നവരാണ്. ഇടതു പാര്‍ട്ടികളില്‍ അംഗത്വമുള്ളവരും കോണ്‍ഗ്രസ് അനുയായികളുമായ ബുദ്ധിജീവികളെയും ചരിത്രകാരന്മാരെയും സര്‍വകലാശാലകളിലെ പരിപാടികളില്‍ പങ്കെടുപ്പിക്കാമെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പെട്ടവര്‍ക്കും അതിനുള്ള അവകാശമുണ്ട്.

യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഇടത്, കോണ്‍ഗ്രസ്, ജിഹാദി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രകടിപ്പിച്ചത് ആര്‍എസ്എസിനോടുള്ള എതിര്‍പ്പല്ല. വന്ദേമാതരത്തോടുള്ള കുടിപ്പകയാണ്. അതുകൊണ്ടാണ് സെമിനാറിന്റെ രണ്ടാം ദിവസം സമാപന പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെയും എതിര്‍പ്പ് ഉയര്‍ത്തിയത്. രാജ്യത്തിന്റെ ഐക്യവും ദേശീയ ബോധവും ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വന്ദേമാതരത്തോടുള്ള എതിര്‍പ്പെന്ന് ഗവര്‍ണര്‍ സമാപന പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. വന്ദേമാതര സെമിനാറിനോട് കാണിച്ച പ്രതിഷേധം ഒറ്റപ്പെട്ടതല്ലെന്നും, ദല്‍ഹി മുതല്‍ പ്രാദേശികതലം വരെ പ്രകടമാകുന്ന ഇത്തരം പ്രവണതകള്‍ക്കു പിന്നിലെ ദേശവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതോടെ, ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളെന്ന് വിളിച്ചുവെന്നായി പ്രചാരണം. വന്ദേമാതരത്തെ എതിര്‍ക്കുന്നത് ദേശദ്രോഹപരം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ ചെയ്താലും അത് അങ്ങനെതന്നെ.

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ദല്‍ഹി സര്‍വകലാശാലയിലും ഇടത്, ജിഹാദി, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവര്‍ ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്നും മറ്റുമുള്ള ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കണ്ടതും. വന്ദേമാതരത്തോടുള്ള ജിഹാദി ശക്തികളുടെ എതിര്‍പ്പ് ചരിത്രപരമാണ്. മതേതരത്വത്തെ അംഗീകരിക്കാത്ത ഇവര്‍ ഭാരതത്തെ വെട്ടി മുറിച്ച് പാകിസ്ഥാന്‍ നേടി പോയവരാണ്. മതത്തിന്റെ പേരില്‍ ഭീകരവാദ ആക്രമണങ്ങള്‍ നടത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് വീണ്ടും വന്ദേമാതരത്തോട് എതിര്‍പ്പുമായി രംഗത്തുവരുന്നത്. ഇവര്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കുകയാണ്. ഈ ഹാലിളക്കം അവസാനിപ്പിച്ചേ മതിയാവൂ. കാസര്‍കൊട്ട് കണ്ടത് അതിന്റെ ഭാഗമാണ്.

Tags: Congress Student PoliticsMuslim League Student WingAcademic Freedom DebateJ.NandakumarCentral University of KeralaPrajna PravahCPM< ProtestVande Mataram 150th AnniversaryKasaragod Seminar ControversyKerala Campus Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Kerala

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.