കൊച്ചി : 11 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ മെഡിക്കോ-ലീഗല്‍ പരിശോധനയ്‌ക്ക് വിധേയനാക്കി.പരാതിയിൽ നിഷ റാഫേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ പീഡന പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പരാതി നല്‍കിയ വ്യക്തിയും നിഷയും തമ്മില്‍ ഒരു ഫ്ലാറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അതിന്റെ മുന്‍വൈരാഗ്യത്തിലാണ് കേസ് കൊടുത്തതെന്നാണ് ഇവരുടെ വാദം.
അതേസമയം, മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് നിഗമനം.











