കൊച്ചി:വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ വയോജനങ്ങള്‍ വര്‍ദ്ധിക്കുന്നു. വിരമിച്ച ശേഷം അവരെ സജീവം ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സില്‍വര്‍ ഇക്കോണമിയാണ് ഉദ്ദേശം.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാന്‍ കഴിയില്ല. എങ്കിലും അതിനെ കുറിച്ച് ആലോചിക്കണം.മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമപരമായ ഉറപ്പുവേണം, സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണ്.
വയോജനങ്ങള്‍ ഒറ്റയ്‌ക്ക് ആകരുത്. മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എവിടെയാണെങ്കിലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഇതിനായി സമ്പൂര്‍ണ സര്‍വേ സര്‍ക്കാര്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















