തിരുവനന്തപുരം: മന്ത്രി ഒ ജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാട്ടിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി.എന്‍എച്ച്എമ്മിന് കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് നീക്കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ദന്ത ഡോക്ടറായ ഡോ സിദ്ധാര്‍ഥ്.
ഡോ സിദ്ധാര്‍ത്ഥ് രവീന്ദ്രന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകള്‍ക്ക് വിരുദ്ധമാണ്.ഗുരുതര അച്ചടക്കലംഘനമാണ് നടത്തിയതെന്നും പുറത്താക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യാ ദയാനന്ദന്‍ ആണ് നടപടി ഉത്തരവ് ഇറക്കിയത്.
കരിങ്കൊടി കാട്ടുന്ന ഫോട്ടോസഹിതമാണ് പരാതി കിട്ടിയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണ് പ്രതിഷേധം നടത്തിയതെന്നാണ് ഡോ സിദ്ധാര്‍ഥ് തന്റെ ചെയ്തിയെ ന്യായീകരിക്കുന്നത്.
















