പത്തനംതിട്ട:ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി.കോന്നി പോത്തുപ്പാറയില്‍ ആണ് സംഭവം. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പന്‍ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്.
ഇരുവരും വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ഏക മകന്‍ മരിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ട ഇവരെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















