തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 1 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോണ്‍ഗ്രസ് – കെഎസ്‌യു പ്രവര്‍ത്തകരുടെയും നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്‌ഐ മാര്‍ച്ച് നടത്തും.
കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടി ഹീനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെയാകെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയാണ്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിനെയും ആക്രമിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹീനമായ ആക്രമണം നടത്തിയത് കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഈ രീതിയില്‍ അക്രമം അഴിച്ചുവിടാനാണ് തീരുമാനമെങ്കില്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങുമെന്നും തെരുവില്‍ നേരിടേണ്ട വരെ തെരുവില്‍ തന്നെ നേരിടുമെന്നും പ്രസ്താവനയില്‍ പറയുന്നു.
















