Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി. ചന്ദ്രനഗറിലെ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് ഇവരെ കാണാതായത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടക്കുന്നതിനിടെയാണ് ഇരുവരും മുൻവശത്തെ ഗേറ്റ് കടന്ന് പുറത്തുപോയതെന്നാണ് പോലീ
സിന്റെ പ്രാഥമിക കണ്ടെത്തൽ.

സംഭവത്തെ തുടർന്ന് നഗരപരിസരത്തും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി. കസബ സിഐ എൻ എസ് രാജീവ്, എസ്ഐമാരായ അജയ് എസ് മേനോൻ, വി ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ഇതേ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന സാഹചര്യത്തിൽ മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണ്.

Recent Posts