മലപ്പുറം:ലഹരിക്കെതിരെയുളള ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ മലപ്പുറം വേങ്ങരയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ വാര്‍ഡുകളിലും പ്രത്യേക തൂഫാന്‍ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം 30 ശതമാനം വരെ കുറയ്‌ക്കാന്‍ ഓപ്പറേഷന്‍ തൂഫാനിലൂടെ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.രണ്ടാം ഘട്ടത്തില്‍ വാര്‍ഡുകള്‍ക്ക് പുറമെ ക്യാമ്പസുകളിലേക്കും തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. തൂഫാന്‍ കെയറിലൂടെ ലഹരിക്കെണിയില്‍ വീണവരെ മോചിപ്പിക്കുകയാണ് ലക്ഷ്യം. മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പുവരുത്തുന്നതായിരിക്കും തൂഫാന്‍ കെയര്‍.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ക്യാമറ സ്ഥാപിക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാകും ക്യാമറകള്‍ സ്ഥാപിക്കുക. എല്ലാവരും തൂഫാന്‍ വാരിയര്‍ എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തദ്ദേശ മന്ത്രി കെ എം ഷാജിയടക്കമുള്ളവര്‍ ‘തൂഫാന്‍ തദ്ദേശം’ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു. അതേസമയം തൂഫാന്‍ ആരംഭിച്ച് ഇതുവരെ 11677 കേസുകളും 12584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
















