Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: വാഹനാപകടങ്ങളുണ്ടാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം. നിരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ നല്ല പങ്കും അശ്രദ്ധ മുലമാണ് സംഭവിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് നിരീക്ഷണം. ഭര്‍ത്താവ് വണ്ടിയോടിക്കുന്നതിനിടെ ഒപ്പം സഞ്ചരുക്കുന്ന ഭാര്യ കുടുംബ പ്രശ്‌നങ്ങള്‍ സംസാരത്തിലേക്കു വലിച്ചിടുകയും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതോടെ മനസ്സാന്നിധ്യവുംസംയമനവും നഷ്ടപ്പെടുകയും അത് അപകടത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.
മറ്റു വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്ത് പോകുന്നത് സഹിക്കാത്ത ഭാര്യമാരുമുണ്ട്. ഇത് ഭര്‍ത്താവിന്‌റെ കഴിവുകുറവായി കണ്ട് പരിഹസിക്കുന്നതും അമിത വേഗതയ്‌ക്കും അപകടത്തിനും ഇടയാക്കുന്നു.
യാത്രക്കു മുന്‍പ് പിണങ്ങിയിറങ്ങേണ്ടിവരുന്നതും ഭാര്യ ഒപ്പമില്ലെങ്കില്‍ കൂടി അപകടത്തിലേക്കു നയിക്കാം.
യാത്ര പോകുമ്പോള്‍ കുടുംബ പ്രശ്‌നങ്ങളും മറ്റും ഉയര്‍ത്തി വഴക്കിടുന്നത് ഒഴിവാക്കുന്നത് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഉതകുമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത്.

Recent Posts