Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ കുറഞ്ഞ് 13,995 രൂപയും പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ വർധന ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് 14,010 രൂപയും പവന് 120 രൂപ വർധിച്ച് 1,12,080 രൂപയുമായിരുന്നു വിപണി വില.

22 കാരറ്റിന് പുറമെ മറ്റു വിഭാഗം സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,500 രൂപയിലെത്തി. എട്ട് ഗ്രാമിന് 92,000 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8,955 രൂപയും പവന് 71,640 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5,775 രൂപയും പവന് 46,200 രൂപയുമായി മാറി.

അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ നിരക്കായ ഗ്രാമിന് 245 രൂപയിൽ തന്നെയാണ് വെള്ളി വ്യാപാരം തുടരുന്നത്. 10 ഗ്രാം വെള്ളിക്ക് 2,450 രൂപയാണ് വിപണിവില.

Recent Posts