നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ നേടിയത്. വനിതകളുടെ പത്ത് മീറ്റർ എ റൈഫിൾ ടീം ഇനത്തിൽ വിദർശ നേരത്തേ വെള്ളി മെഡൽ നേടിയിരുന്നു.
അത്‌ലറ്റിക്‌സിന് പുറത്ത് ഒരു ഇവന്റിൽ രണ്ട് മെഡലുകൾ നേടി എന്ന അപൂർവ നേട്ടമാണ് വിദർശ കെ വിനോദിന് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. സ്റ്റാൻഡിംഗ് സീരീസിൽ 588 പോയിന്റ് സ്‌കോർ ചെയ്‌ത് മികച്ച പ്രകടനത്തിലൂടെയാണ് വിദർശ വെള്ളി നേടിയത്. ചൈനയാണ് ഒന്നാമതെത്തിയത്.
















