Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Sep 26, 2026, 08:25 am IST
inArticle

കളിയരങ്ങിലെ വേഷപൂര്‍ണിമയായ കോട്ടക്കല്‍ ദേവദാസിന് അറുപതിന്റെ നിറവ്. കഥകളി ലോകത്തിന്റെ ആദരമായ ‘ദേവോദാത്തം’ ഇന്ന് പാലിയേക്കരയില്‍.

കഥകളിക്കമ്പക്കാരുടെ ആരാധനാപാത്രമായ ദേവദാസ് കോട്ടക്കല്‍ കളരിയുടെ കരുത്തനായ വേഷക്കാരനും പി.എസ്.വി നാട്യസംഘത്തിന്റെ മേധാവിയുമാണ്. പുതുതലമുറയിലെ കളിക്കമ്പക്കാര്‍ക്ക് ദേവദാസവേഷം ഹരമാണ്. ചെയ്യുന്ന വേഷങ്ങളെല്ലാം പൂര്‍ണതയിലെത്തിക്കുന്ന ദേവദാസിനു പച്ച, കത്തി, കരി, താടി വേഷങ്ങളെല്ലാം ഒരുപോലെ വഴങ്ങും. ശരീരപ്രകൃതികൊണ്ടു ചുവന്ന താടി, വലലന്‍ (കീചകവധം), ആശാരി (ബകവധം) തുടങ്ങിയ വേഷങ്ങളില്‍ കൂടുതല്‍ തിളങ്ങുന്ന ദേവദാസ് പച്ച, കത്തി, കരി, വേഷങ്ങളിലും അസാമാന്യ മികവാണ് പ്രകടിപ്പിക്കുക.

വാഴേങ്കട കുഞ്ചുനായര്‍ ആശാനിലൂടെ കഥകളി പ്രസിദ്ധമായ വാഴേങ്കട ഗ്രാമത്തിലാണ് ദേവദാസിന്റെ ജനനം. ദുഷ്ട കഥാപാത്രങ്ങളുടെ ഇഷ്ടതോഴനായ ദേവദാസിന്റെ ദുശ്ശാസനന്‍, വീരഭദ്രന്‍, കലി, നക്രതുണ്ഡി തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധേയമാണ്. എങ്കിലും, രാവണന്‍, ദുര്യോധനന്‍ തുടങ്ങിയ കത്തി വേഷങ്ങളോടാണ് തനിക്ക് കമ്പമെന്നാണ് ദേവദാസിന്റെ ഭാഷ്യം. യാദൃച്ഛികമായിട്ടായിരുന്നു ഒരിക്കല്‍ ദേവദാസ് താടിവേഷം കെട്ടി അരങ്ങിലെത്തിയത്. കോട്ടക്കല്‍ മുരളിയെന്ന കലാകാരന് വയ്യായ്‌ക മൂലം വേഷം കെട്ടാനായില്ല. പകരക്കാരനായി താടിവേഷം ചെയ്യുകയായിരുന്നു. ആ വേഷം പിന്നീട് അദ്ദേഹത്തില്‍നിന്ന് അടര്‍ത്താനായില്ല. മികച്ച അഭിനയ സാധ്യത താടി വേഷങ്ങള്‍ക്കുണ്ടെന്ന് ദേവദാസ് മനസ്സിലാക്കിയിരുന്നു. മറ്റൊരു താടിവേഷക്കാരനായ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താനാണ് ദേവദാസിനെ തെക്കന്‍ കേരളത്തിലെ അരങ്ങുകള്‍ക്കു പരിചിതനാക്കിയത്. അവിടേയും പ്രതിഭ കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനായി.

പഴയകാല അരങ്ങുകളില്‍ തിളങ്ങിനിന്ന കവളപ്പാറ നാരായണന്‍ നായരുടെ ഈ കൊച്ചുമകന് കഥകളി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു. അമ്മാവന്‍ കലാമണ്ഡലം രാജഗോപാലനാണ് അരങ്ങിലേക്ക് ദേവദാസിനെ പ്രോത്സാഹിപ്പിച്ചത്. അമ്മയും അമ്മയുടെ സഹോദരിമാരും ശാസ്ത്രീയ സംഗീതത്തിലും നൃത്തത്തിലും മികവു കാട്ടിയിരുന്നു. പക്ഷേ, ബാങ്ക് മാനേജരായ അച്ഛന്, മകന്‍ കഥകളിക്കാരനാകുന്നതില്‍ താല്‍പ്പര്യം പോരായിരുന്നു.

1979 ല്‍ 12-ാം വയസ്സിലാണു ദേവദാസ് കോട്ടക്കല്‍ പിഎസ്‌വി നാട്യസംഘത്തില്‍ വിദ്യാര്‍ത്ഥിയായെത്തുന്നത്. വിസ്താരമുഖം കഥകളിക്കു യോജിച്ചതല്ലെന്ന ആക്ഷേപത്തെ അവഗണിച്ചു. തൊട്ടടുത്ത വര്‍ഷം സുഭദ്രാഹരണത്തിലെ കൃഷ്ണനായി അരങ്ങേറ്റം കുറിച്ചു. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാരിയര്‍, കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു അഭ്യാസം. എട്ടു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷം തുടര്‍ പരിശീലനവും നടത്തി നാട്യസംഘത്തിലെ അംഗമായി.
ആദ്യമൊന്നും വേഷങ്ങള്‍ കാര്യമായി കിട്ടിയില്ല. ശരീരപ്രകൃതിയും വലിയ മുഖവും പല വേഷങ്ങള്‍ക്കും ചേരുന്നതായിരുന്നില്ലത്രെ. ദുര്യോധന വധത്തിലെ ശകുനിയായി നൂറ് അരങ്ങിലെങ്കിലും ആടിയിട്ടുണ്ടാകും.

ഒരിക്കല്‍ രുഗ്മാംഗദ ചരിതത്തില്‍ ബ്രാഹ്‌മണനായി വേഷമിട്ടതായിരുന്നു വഴിത്തിരിവ്. ഹാസ്യം കലര്‍ന്ന അഭിനയ ശൈലിയാല്‍ ആ അരങ്ങ് ദേവദാസ് സ്വന്തമാക്കി. അന്നുമുതലാണ് ദേവദാസിനെ ആരാധകര്‍ അടുത്തറിയാന്‍ തുടങ്ങിയത്. താടിവേഷങ്ങളുടെ ധാടിയില്‍ നി ല്‍ക്കുമ്പോഴും കുചേലവൃത്തത്തിലെ വൃദ്ധയേയും രാമായണത്തിലെ മന്ഥരയെയും മറ്റും ശ്രദ്ധേയമായി അവതരിപ്പിച്ചു.

കഥാപാത്രത്തെ നന്നായി പഠിച്ചതിനുശേഷമേ വേഷമിടാന്‍ പുറപ്പെടാറുള്ളൂ. ചുവന്ന താടിയില്‍ ഏറെ ശ്രദ്ധേയനായിരിക്കുമ്പോഴും ജരാസന്ധന്‍ കെട്ടാന്‍ കൂട്ടാക്കാറില്ല. പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷമാണ് ജരാസന്ധനായി കളിവിളക്കിനു മുമ്പിലെത്തിയത്.

നളനായും ഭീമസേനനായും പച്ച വേഷത്തില്‍ അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും നളചരിതത്തിലെ ബാഹുകനാകാന്‍ ദേവദാസ് ഒരുക്കമല്ലായിരുന്നു. ഏറെ നിരീക്ഷണത്തിനും പഠനത്തിനും ശേഷം മാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം ബാഹുകവേഷം കെട്ടിയാടിയത്. ഈ ഔചിത്യമാണ് അരങ്ങില്‍ ദേവദാസിനെ വ്യത്യസ്തനാക്കുന്നത്.

 

Tags: Kathakali actorകോട്ടക്കല്‍ ദേവദാസ്Kottakkal Devadasപി.എസ്.വി നാട്യസംഘം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവം: ദേവനാരായണനെ കഥകളി നടനാക്കിയ കലാകൗതുകം

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.