Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 08:10 am IST
inKerala, India

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജിൽ മലയാളി വിദ്യാർഥിക്ക് നേരെ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്. തൃശൂർ ചാവക്കാട് സ്വദേശിയും പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയുമായ അമീർ അലിക്കും സഹപാഠിക്കുമാണ് സീനിയർ വിദ്യാർഥികളിൽ നിന്ന് ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്.

സംഭവത്തിൽ അമീർ അലിയുടെ പരാതിയിൽ ഒമ്പത് മുതിർന്ന വിദ്യാർഥികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, റാഗിംഗ് വിരുദ്ധ നിയമലംഘനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി മംഗളൂരു സൗത്ത് (പാണ്ഡേശ്വർ) പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പ്രതികളായ 5 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 വിദ്യാർഥികൾ ഒളിവിലാണ്. കേസിലുൾപ്പെട്ട എല്ലാവരും മലയാളികളാണ്.

പയ്യന്നൂർ എട്ടിക്കുളം എംപി ഹൗസിൽ എം.പി.റെഹാൻ (19), കാസറഗോഡ് തൃക്കരിപ്പൂരിലെ മുഹമ്മദ് ഉവൈസ് (19), കോഴിക്കോട് ആക്കൽ വട്ടപ്പൊയിൽ വീട്ടിൽ മുഹമ്മദ് ആദിൽ (19), പയ്യന്നൂർ സ്വദേശി രോഹൻ രനൂഷ് (19), കണ്ണൂർ സ്വദേശി നഷീദ് അമീർ (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അർഷക്, അനീഷ്, വി.പി.ആദിൽ, ഷിനാസ് എന്നിവരാണ് ഒളിവിലുള്ളത്. എല്ലാവരും ബിബിഎ ലോജിസ്റ്റിക്സ് രണ്ടാംവർഷ വിദ്യാർഥികളാണ്.

സെപ്റ്റംബർ 19 ന് ഉച്ചയ്‌ക്ക് കോളേജിന് പുറത്തുകൂടി നടന്നുപോകുകയായിരുന്ന അമീർ അലിയേയും സഹപാഠിയെയും മുതിർന്ന വിദ്യാർഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരെ ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഒരു മുറിയിൽ തടങ്കലിൽ വച്ചു. ചോദ്യം ചെയ്‌തപ്പോൾ ക്രൂരമായി മർദിക്കുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർബന്ധിച്ച് നിർത്തിക്കുകയുമായിരുന്നു. പീഡനത്തിനിടെ കുട്ടികൾ ഭയന്ന് നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി ബെൽറ്റുകളും വസ്ത്രങ്ങൾ തൂക്കുന്ന ഹാങ്കറുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ മലിനജലം കുടിക്കാൻ നിർബന്ധിച്ചതായും തയാറാകാതിരുന്നപ്പോൾ ദേഹത്ത് ഒഴിച്ചതായും പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തിയതായും വൈകിട്ട് 6 വരെ പീഡനം തുടർന്നതായും പരാതിയിലുണ്ട്.

വിദ്യാർഥി നാട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്നു വീട്ടുകാരോടൊപ്പം മംഗളൂരുവിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: Malayali studentBrutal raggingMalayalis in custodyMangaluru South (Pandeshwar) Policeprivate college in Mangaluru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

Kottayam

പാലാ സ്വദേശിനിയായ മലയാളി വിദ്യാര്‍ഥിനി ഖത്തറില്‍ മരിച്ചു

Kerala

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

Kerala

എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.