
തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ പേരുള്ള ആളാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു. ഇടതും വലതും ചേർന്നുള്ള ഒരുമിച്ചുള്ള കച്ചവടമാണ് നടക്കുന്നത്. ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവർ രണ്ടും. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണമെന്നും ഷോൺ ജോർജ് വെല്ലുവിളിച്ചു.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നി മന്ത്രിമാരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇവർ നാലു പേരും രാജിവയ്‌ക്കണം. പലരും പണം വാങ്ങിയിട്ടുണ്ട്. സംഘടനകൾ, മാധ്യമങ്ങൾ എല്ലാം പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയവരിൽ അധികാരത്തിൽ ഇരുന്നവരാണ്. അതാണ് ഗൗരവം. കമ്പനിക്ക് ഒത്താശ ചെയ്തവരാണ്. മുഖ്യമന്ത്രിയും കേസിൽ പ്രതിയാണ്.
മുഖ്യമന്ത്രി ഹരിത എംഎൽഎ എന്ന് അവകാശപ്പെട്ട ആളാണ്. മാലിന്യം തള്ളുന്നവരിൽ നിന്ന് പണം വാങ്ങിയെന്നും കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയും കേസിൽ പ്രതിയാണ്. എസ്ഐടി മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യുമോ. കേസ് സിബിഐക്ക് വിടണമെന്നും ഇനി നടക്കുന്ന അന്വേഷണം തെളിവുകൾ തേച്ചുമായ്ച്ചു കളയാൻ ഉള്ളതാണെന്നും ഷോൺ ജോർജ് പറഞ്ഞു.