Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 01:46 pm IST
inEditorial

രാജസ്ഥാന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, ആകെയുള്ള 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഫലം അറിഞ്ഞ ഏഴില്‍ ആറിലും ബിജെപി മേയര്‍ സ്ഥാനം നേടി. പാലി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിക്കാണ് മേയര്‍ സ്ഥാനം. മുനിസിപ്പല്‍ കൗണ്‍സില്‍ ആകെ 47. ഇതില്‍ 31 ബിജെപിക്കും 13 കോണ്‍ഗ്രസിനും.

മുനിസിപ്പാലിറ്റികളില്‍ 162 എണ്ണം ബിജെപി നേടി. കോണ്‍ഗ്രസിന് 80. കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്.

ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ വ്യക്തമായിരുന്നു. എന്നിട്ടും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ആറ് മേയര്‍ സ്ഥാനങ്ങളും ബിജെപി നേടിയതോടെ ഈ പ്രചാരണത്തിന്റെ പൊള്ളത്തരം പുറത്തായി.

രാജസ്ഥാനിലെ ജനങ്ങള്‍ നല്‍കിയ ചരിത്ര വിജയത്തിന്, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പൊതുക്ഷേമം, വികസനം, സദ്ഭരണം എന്നിവയ്‌ക്കുള്ള അംഗീകാരമുദ്രയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ നിരാശരായ ‘അമ്മാവന്മാര്‍’ ആശയക്കുഴപ്പം പരത്തിയെങ്കിലും അതിനെ മറികടന്നുകൊണ്ടാണ് ജനങ്ങള്‍ ബിജെപിക്കൊപ്പം നിന്നത്. ജയ്‌പൂര്‍, ഉദയ്‌പൂര്‍, കോട്ട, ഭില്‍വാര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ബിജെപി ഭൂരിപക്ഷം നേടിയത്. ഇതിനു പുറമെയാണ് പാലി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനവും പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് സംസ്ഥാനത്തെ ജനങ്ങള്‍ വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മദന്‍ റാത്തോഡിന്റെയും നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ രാവും പകലും കഠിനാധ്വാനം ചെയ്താണ് ഈ വിജയം നേടിയെടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഇത് മാതൃകയാണ്.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്താന്‍ ഈ വിജയം ഉപകരിക്കും. ബിജെപിയുടെ ഈ വിജയം കോണ്‍ഗ്രസ് നേതാവ് രാഹുലിനെ ഒരിക്കല്‍കൂടി പരാജയത്തിന്റെ പ്രതിരൂപമാക്കി മാറ്റി. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ‘ഛാത്രോന്‍ കി ഗൂഞ്ച്’ എന്ന പേരില്‍ രാഹുല്‍ വലിയ പരിപാടി സംഘടിപ്പിച്ച കോട്ടയില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് സംഭവിച്ചത്. രാഹുലിന്റെ അവകാശവാദങ്ങളൊന്നും ജനങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ സര്‍ക്കാരിനൊപ്പമാണ് രാജസ്ഥാനിലെ ജനങ്ങളെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ എട്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. ഇതിന്റെ ഫലമായി വലിയ ക്രമക്കേടുകളും നടന്നു. ബിജെപി സര്‍ക്കാര്‍ ഒറ്റ ഘട്ടമായാണ് നടത്തിയത്. ‘ഒരു സംസ്ഥാനം, ഒരു തെരഞ്ഞെടുപ്പ്’ എന്ന തത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ബോര്‍ഡ് പോലും രൂപീകരിക്കാന്‍ ബിജെപിക്ക് കഴിയാതിരുന്ന ബൂണ്ടി, ദൗസ, ഹനുമാന്‍ഗഢ്, കരൗലി, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലും ബിജെപി നേട്ടമുണ്ടാക്കിയത് എടുത്തു പറയേണ്ടതുണ്ട്.

ബിജെപിയുടെ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വ്യാപനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് എവിടെയൊക്കെ പ്രചാരണം നടത്തിയാലും, എന്തുതരം അര്‍ത്ഥശൂന്യമായ പ്രസ്താവനകള്‍ നടത്തിയാലും സത്യത്തിന് മുന്നില്‍ അതൊന്നും വിലപ്പോവില്ല.
ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന് കീഴില്‍ സദ്ഭരണത്തിനും വികസനത്തിനുമുള്ള ബിജെപിയുടെ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഈ ജനവിധിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതു പോലെ, കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും, സംസ്ഥാനത്തും രാജ്യത്തുടനീളവും ബിജെപി സര്‍ക്കാരിനെതിരെ വലിയ തോതില്‍ പ്രചാരണം നടത്താനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ജനങ്ങള്‍ വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

Tags: Rajasthan local body electionsPali corporationbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.