India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

സ്കൂളിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍എന്ന പേരില്‍ യുപിയിലെ സ്കൂളിലേക്ക് എത്തിയ സിജെപി നേതാവ് സൗരവ് ദാസിന് തിരിച്ചോടേണ്ടിവന്നു. പ്രദേശവാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പാണ് സിജെപി പ്രവര്‍ത്തകര്‍ക്ക് പ്രശ്നമായത്. നിവൃത്തിയില്ലാതെ എല്ലാവരും പിന്തിരിയുകയായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്നൗ: സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍എന്ന പേരില്‍ യുപിയിലെ സ്കൂളിലേക്ക് എത്തിയ സിജെപി നേതാവ് സൗരവ് ദാസിന് തിരിച്ചോടേണ്ടിവന്നു. പ്രദേശവാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പാണ് സിജെപി പ്രവര്‍ത്തകര്‍ക്ക് പ്രശ്നമായത്. നിവൃത്തിയില്ലാതെ എല്ലാവരും പിന്തിരിയുകയായിരുന്നു.

അതേ സമയം സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താനെന്ന പേരിൽ സൗരവ് ദാസും കൂട്ടരും കഴിഞ്ഞ ദിവസം ഒഡീഷയിലെ ഒരു സ്കൂൾ സന്ദർശിച്ചിരുന്നു. പ്രധാനാധ്യാപകനെ കാണുന്നതിന് പകരം, 8-ഉം 9-ഉം വയസ്സുള്ള പെൺകുട്ടികൾക്കരികിലേക്ക് മനപൂര്‍വ്വം കടന്നു ചെല്ലുകയായിരുന്നു. : “നിങ്ങൾ സന്തോഷവതികളാണോ? നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ?” ഇതായിരുന്നു സൗരവ് ദാസിന്റെ ചോദ്യം.

അദ്ദേഹത്തിന് പിന്നിലായി, 13-ഉം 14-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളോട് സംസാരിക്കുന്ന രണ്ട് സി.ജെ.പി (CJP) അംഗങ്ങളെയും കാണാമായിരുന്നു. അവർ എന്താണ് പെണ്‍കുട്ടികളോട് സംസാരിച്ചതെന്ന് അറിയില്ലെന്ന് അധ്യാപകര്‍ പറയുന്നു.

ആരാണ് അവർ? ഒരു പെൺകുട്ടികളുടെ സ്കൂളിലേക്ക് അവരെ എങ്ങനെയാണ് പ്രവേശിപ്പിച്ചത്? എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഒഡിഷയില്‍ ഉയരുകയാണ്.

അതുപോലെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിയ്‌ക്കുന്ന പഞ്ചാബിലോ, കര്‍ണ്ണാടകയിലോ, കേരളത്തിലോ, ഛത്തീസ് ഗഢിലോ തമിഴ്നാട്ടിലോ സിജെപി പ്രവര്‍ത്തകര്‍ പോകുന്നില്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

Recent Posts