ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 2027ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര. കാരണമായി ചൂണ്ടിക്കാട്ടുന്നത് യോഗി ആദിത്യനാഥ് പിഴവില്ലാതെ പാലിക്കുന്ന ക്രമസമാധാനമാണെന്നും അനുപം മിശ്ര പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ പ്രധാന പരിഗണന ക്രമസമാധാനമാണ്. ബീഹാറിലും യുപിയിലും ജംഗിള്‍ രാജ് നിലനിന്നിരുന്ന സംസ്ഥാനങ്ങളാണ്. യുപി ഭരിച്ചിരുന്നത് തന്നെ അധോലോകനായകരായ അതിഖ് അഹമ്മദ്, മുഖ്താര്‍ അന്‍സാരി, തസ്ലിമുദ്ദീന്‍, ഷഹാബുദ്ദീന്‍, പപ്പുയാദവ് എന്നിവരാണ്. പക്ഷെ യോഗി ഈ ഭയത്തില്‍ നിന്നും യുപിയെ മോചിപ്പിച്ചു. – അനുപം മിശ്ര പറയുന്നു.
2024ല്‍ ബിജെപിയ്‌ക്ക് സീറ്റുകള്‍ കുറഞ്ഞതിന് കാരണമുണ്ട്
2024ല്‍ യുപിയില്‍ ബിജെപിയ്‌ക്ക് എന്തുകൊണ്ട് സീറ്റുകള്‍ കുറഞ്ഞു എന്ന ചോദ്യത്തിന് 2024ല്‍ യുപിയില്‍ ബിജെപിയ്‌ക്ക് മോശം അനുഭവമുണ്ടായത് ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി മൂലമായിരുന്നുവെന്നായിരുന്നു അനുപം മിശ്ര പറഞ്ഞു. അന്ന് ജെ.പി. നദ്ദ ഇനി ബിജെപിയ്‌ക്ക് ആര്‍എസ്എസിന്റെ ആവശ്യമില്ലെന്ന് പ്രസംഗിച്ചിരുന്നു. ഇതാണ് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ യുപിയില്‍ നിന്നും അന്ന് ലോക്സഭാ സീറ്റുകള്‍ കുറഞ്ഞു. – അനുപം മിശ്ര പറയുന്നു. അതേ സമയം ഇത്തവണ ആര്‍എസ്എസ് പോലും യോഗിയെ പിന്തുണയ്‌ക്കുന്നുണ്ടെന്നും അനുപം മിശ്ര പറയുന്നു.
രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പ് യോഗിയെ ബാധിക്കില്ല
രാമക്ഷേത്രത്തിലെ സംഭാവനയിലെ തിരിമറി വലിയ പ്രശ്നമായി മാറുമായിരുന്നു. പക്ഷെ ഈ പ്രശ്നത്തില്‍ യോഗിയെ വിമര്‍ശിച്ചുകൊണ്ട് അഖിലേഷ് യാദവ് രംഗത്ത് വന്നത് ബിജെപിയ്‌ക്ക് അനുഗ്രഹമായി. കാരണം രാമക്ഷേത്രം പണിയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ വിട്ട് തടസ്സം സൃഷ്ടിച്ചവരാണ് അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ്ങ് യാദവ്. അയോധ്യയില്‍ വെടിവെയ്‌പ് വരെ നടത്തി. അതുകൊണ്ടാകാം അയോധ്യയ്‌ക്കെതിരെ നിലപാടെടുത്തവര്‍ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ഇടപെട്ടപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ യോഗിയ്‌ക്ക് അനുകൂലമായി തിരിഞ്ഞത്. – അനുപം മിശ്ര പറഞ്ഞു.
അമിത് ഷായും യോഗിയും തമ്മില്‍ അഭിപ്രായഭിന്നതയെന്നത് കുപ്രചാരണം മാത്രം
അമിത് ഷായും യോഗിയും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് ചിലര് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തുന്നു. പക്ഷെ അങ്ങിനെ യാതൊരു പ്രശ്നവുമില്ലെന്നും അനുപം മിശ്ര ചൂണ്ടിക്കാട്ടി. പ്രയാഗ് രാജില്‍ ഇത്രയും വലിയ മഹാകുംഭമേള പരാതിയില്ലാതെ നടത്തിയതും യോഗിയ്‌ക്ക് അനുകൂലഘടകമായിട്ടുണ്ട്.- അനുപം മിശ്ര വിശദീകരിച്ചു.
യോഗി ഒരു നാളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും
യോഗി ആദിത്യനാഥ് ഒരു നാളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അനുപം മിശ്ര പറഞ്ഞു. പണ്ട് മോദി പ്രധാനമന്ത്രിയാകുമെന്ന് അന്ന് രാഷ്ടരീയം അടുത്ത് നിരീക്ഷിച്ചവര്‍ക്ക് അറിയാമായിരുന്നു. .
















