അയോധ്യ രാമജന്മഭൂമി തർക്കത്തിലെ 2019 ലെ സുപ്രീം കോടതി വിധിയിൽ അതൃപ്തിയും നാണക്കേടും തോന്നിയെന്ന് പറഞ്ഞ നടി നടി സ്വര ഭാസ്‌കറിന് മറുപടിയുമായി ബോളിവുഡ് നടൻ പുനീത് ഇസ്സാർ . വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടി സെൻസിറ്റീവ് ആയ ഒരു വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പുനീത് ഇസ്സാർ പറഞ്ഞു.
‘ കലാകാരന്മാർ ഇത്തരം വിവാദങ്ങളിൽ നിന്ന് അകലം പാലിക്കണം . . നടന്മാർക്കും നടിമാർക്കും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ട്, അതിനാൽ അവർ പൊതുവേദികളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണം . ഒരു കലാകാരന്റെ പ്രാഥമിക ജോലി വിനോദം നൽകുക എന്നതാണ്. അവർ ആ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് . സാമൂഹിക പ്രവർത്തനത്തിലോ രാഷ്‌ട്രീയത്തിലോ ആരെങ്കിലും സജീവമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ആ ദിശ പിന്തുടരണമെന്നും ‘ പുനീത് ഇസ്സാർ പറഞ്ഞു
കലാകാരന്റെ രാഷ്‌ട്രീയമോ സാമൂഹികമോ ആയ കാഴ്ചപ്പാടുകളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് വ്യക്തിപരമായ തീരുമാനമാകാമെങ്കിലും, അത്തരം പ്രസ്താവനകൾ വിവാദങ്ങൾക്ക് തിരികൊളുത്തിയാൽ കലാകാരന്മാർ അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ ധനസഹായമോ സംബന്ധിച്ച വ്യക്തിപരമായ നേട്ടങ്ങൾക്കായി അയോധ്യയെ പറ്റിയും മറ്റും അത്തരം പ്രസ്താവനകൾ നടത്തുന്നത് അനുചിതമാണെന്നും പുനീത് ഇസ്സാർ പറഞ്ഞു
അയോധ്യ വിധി പ്രഖ്യാപിച്ചതിനുശേഷം താൻ വളരെയധികം അസ്വസ്ഥയായെന്നും അത് അന്യായമാണെന്ന് തോന്നിയെന്നുമായിരുന്നു സ്വരഭാസ്ക്കർ പറഞ്ഞത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി മുസ്ലീം സുഹൃത്തുക്കൾക്ക് ആ സമയത്ത് ഫോണിൽ സന്ദേശം അയച്ചതായി സ്വര പറഞ്ഞു. ഒരു ഹിന്ദു എന്ന നിലയിൽ, ഈ തീരുമാനത്തിൽ തനിക്ക് ദുഃഖവും ലജ്ജയും തോന്നിയെന്ന് അവരെ അറിയിക്കാൻ ആഗ്രഹിച്ചുവെന്നും സ്വര പറഞ്ഞിരുന്നു.











