Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 12:30 pm IST
inKerala

എറണാകുളം ; റോഡിൽ വെച്ച് അപകടത്തിൽപ്പെട്ട യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയ സംഭവത്തിൽ ഡോക്ടർ മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ആ വിഡിയോ കണ്ടപ്പപ്പോൾ സങ്കടമായിരുന്നുവെന്നാണ് മനോജ് വെള്ളനാട് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

അപകടത്തിൽ പരിക്കേറ്റ് കിടക്കുന്നയാൾക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാൻ പാടുള്ളൂ. അശാസ്ത്രീയമായി ആ വീഡിയോയിൽ കാണുന്ന പോലെ മാറ്റുമ്പോൾ അപകടസാധ്യത ഏറെയാണെന്നും ഡോക്ടർ പറയുന്നു. ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. ആ വിഡിയോയിൽ കാണുന്ന പോലെ അശാസ്ത്രീയമായി മാറ്റുമ്പോഴുള്ള അപകടങ്ങളെ കുറിച്ചും മനോജ് തന്റെ പോസ്റ്റിൽ പറയുന്നു.

1.സുഷുമ്നാനാഡിക്ക് സംഭവിക്കുന്ന പരിക്ക്

വാഹനാപകടങ്ങളിൽ പെടുന്നവരിൽ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാൻ വലിയ സാധ്യതയുണ്ട്. സ്പൈൻ ബോർഡോ സെർവിക്കൽ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയർത്തുമ്പോൾ, സ്ഥാനഭ്രംശം വന്ന കശേരുക്കൾ (fractured vertebrae) സുഷുമ്നാനാഡിയെ മുറിക്കുകയോ ചതയ്‌ക്കുകയോ ചെയ്യാം. ഇത് ശാശ്വതമായി തന്നെ കൈകാലുകളുടെ ചലനം നഷ്‌ടപ്പെടുത്തുകയോ (Paraplegia /Quadriplegia) ചിലപ്പോൾ ശ്വസന തടസ്സം മൂലം ഉടനടിയുള്ള മരണത്തിനു കാരണമാകുകയോ ചെയ്യാം.
2. ശ്വസനനാളി തടസ്സപ്പെടൽ

അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും കൃത്യമായി ഉറപ്പിച്ചു നിർത്താതെ മാറ്റുമ്പോൾ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാൻ സാധ്യതയുണ്ട്.

3. ആന്തരിക രക്തസ്രാവം വർധിക്കൽ

ഇടുപ്പെല്ലിലെ അസ്ഥികൾക്കോ വാരിയെല്ലുകൾക്കോ പൊട്ടലുണ്ടെങ്കിൽ, ശരീരത്തെ മടക്കിയോ കുലുക്കിയോ സാധാരണ വാഹനങ്ങളിലേക്ക് കയറ്റുമ്പോൾ ആന്തരിക അവയവങ്ങളിലേക്ക് (കരൾ, പ്ലീഹ തുടങ്ങിയവ) അസ്ഥിക്കഷണങ്ങൾ തറച്ചുകയറി അതിവേഗത്തിലുള്ള ആന്തരിക രക്തസ്രാവം ഉണ്ടാകാം. നേരത്തേ ഉണ്ടായ രക്തസ്രാവം വർദ്ധിക്കാം.
വേറെയും നിരവധി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവാം. ശാസ്ത്രീയമായ രക്ഷാപ്രവർത്തനം ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്‌ഥാന കാര്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം പറയാം.

1.ഇമ്മൊബിലൈസേഷൻ
പരിക്കേറ്റയാളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേർരേഖയിൽ അനങ്ങാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി സെർവിക്കൽ കോളറും ഉറപ്പുള്ള സ്പൈൻ ബോർഡും (Spine Board) ഉപയോഗിക്കണം.

2. ലോഗ് റോൾ ടെക്നിക് (Log-roll Technique)
സ്പൈൻ ബോർഡിലേക്ക് രോഗിയെ മാറ്റുമ്പോഴും ശരീരം വളയാൻ പാടില്ല. തല നിയന്ത്രിക്കുന്ന ആളുടെ നിർദ്ദേശാനുസരണം ഒന്നിലധികം ആളുകൾ ചേർന്ന് രോഗിയുടെ ശരീരം ഒരു മരത്തടി ഉരുട്ടുന്നതുപോലെ ഒരൊറ്റ യൂണിറ്റായി വേണം ബോർഡിലേക്ക് കിടത്തണം.
3. സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ ഇടുങ്ങിയ രീതിയിൽ കിടത്തുമ്പോൾ കൃത്രിമ ശ്വാസോച്ഛ്വാസം (Airway management) നൽകാനോ മറ്റ് ജീവൻ രക്ഷാമാർഗങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല. ഓക്സിജൻ സിലിണ്ടർ, സക്ഷൻ മെഷീൻ, സ്ട്രെച്ചർ എന്നിവയുള്ള ഒരു ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് രോഗിക്ക് ആവശ്യം.
തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത, അല്ലെങ്കിൽ മറ്റ് അടിയന്തര ദുരന്ത സാഹചര്യങ്ങൾ എന്നിവ ഒഴികെ, രോഗിയെ സുരക്ഷിതമായി മാറ്റാൻ അടിസ്ഥാന മെഡിക്കൽ സൗകര്യമുള്ള ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം. അടിയന്തര സാഹചര്യത്തിൽ സാധാരണ വാഹനം ഉപയോഗിക്കേണ്ടി വന്നാൽ പോലും കഴുത്തും നട്ടെല്ലും വളയാതെ, പരന്ന പ്രതലത്തിൽ കിടത്തിക്കൊണ്ടു മാത്രമേ കൊണ്ടുപോകാവൂ.

ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ പരിശീലനം ലഭിച്ച ട്രോമാ കെയർ സംഘത്തിന്റെ ഇടപെടലാണ് പലപ്പോഴും രോഗിയുടെ ജീവൻ രക്ഷിക്കുന്നത്. ഈ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും മികച്ച ട്രോമാ സെൻ്ററിൽ കൊണ്ട് ചെന്നാലും അവിടുത്തെ ഡോക്‌ടർക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല.

മുഖ്യമന്ത്രിയ്‌ക്ക് ഇക്കാര്യങ്ങളിൽ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ല. അപകടത്തിൽപെട്ട് കിടന്നൊരാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നത് മാത്രമാവും അപ്പോൾ അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. എന്നാൽ പോലീസുകാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആ നല്ല ഭാരം തോന്നിക്കുന്ന രോഗിയെ തൂക്കിയെടുക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള അവർക്കും പറയാൻ കഴിഞ്ഞില്ല ഇങ്ങനെ അല്ലാ ചെയ്യേണ്ടത് എന്ന്.

റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാൻ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോൾ നിരവധി പേർക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയിൽ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലൻസ് വിളിച്ച് അതിൽ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ സാധ്യമാണെങ്കിൽ ചെയ്യുക.

ആ രോഗി രക്ഷപ്പെടട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു

 

Tags: PostdoctorSocial Media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.