Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 09:19 am IST
inMain Article

ഒരു മാധ്യമസ്ഥാപനത്തിന്റെ വാതില്‍ക്കല്‍ പോലീസ് എത്തുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം ഒന്നുതന്നെയാണ്:
എന്തിനാണ് പോലീസ് എത്തിയത്?

വാര്‍ത്തയുടെ പേരില്‍ മാത്രമാണോ? ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണോ? സ്റ്റിംഗ് ഓപ്പറേഷന്റെ തെളിവുകള്‍ തേടിയാണോ? ഏതെങ്കിലും ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണോ, അതോ ആ മാധ്യമസ്ഥാപനം തന്നെയാണോ അവരുടെ ലക്ഷ്യം?

ഈ ചോദ്യങ്ങള്‍ക്ക് എല്ലാ കാലത്തേക്കുമായി ബാധകമായ ഒരൊറ്റ ഉത്തരമില്ല. കേരളത്തിന്റെ മാധ്യമചരിത്രം തന്നെ അതിന് ഏറ്റവും വലിയ സാക്ഷിയാണ്. ‘സ്വദേശാഭിമാനി’
യുടെ അച്ചടിപ്രസ്സ് പൂട്ടി മുദ്രവെച്ച കാലം മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ ന്യൂസ് റൂമുകളില്‍ വരെ പോലീസ് എത്തുന്നു. പക്ഷേ, ഓരോ സംഭവത്തിന്റെയും പശ്ചാത്തലവും സാഹചര്യവും വ്യത്യസ്തമാണ്.

അതുകൊണ്ടുതന്നെ, റെയ്ഡുകളുടെ എണ്ണത്തേക്കാള്‍ പ്രധാനം അവ എന്തിനുവേണ്ടിയായിരുന്നു എന്ന് പരിശോധിക്കുന്നതാണ്. അവയുടെ നിയമപരമായ പശ്ചാത്തലം എന്തായിരുന്നു? അധികാരവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ആ സമയത്ത് എങ്ങനെയായിരുന്നു? മാധ്യമസ്വാതന്ത്ര്യത്തെ അത് ഏതുവിധത്തിലാണ് ബാധിച്ചത്?

റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെ സമീപകാല പോലീസ് പരിശോധനയും പഴക്കമുള്ള ഈ ചോദ്യത്തെ വീണ്ടും സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുകയാണ്.

സ്വദേശാഭിമാനി: അക്ഷരങ്ങളെ അധികാരം ഭയന്നപ്പോള്‍

കേരളത്തിലെ മാധ്യമസ്വാതന്ത്ര്യ ചരിത്രത്തില്‍ ഭരണകൂടവും പത്രവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ ആദ്യകാലത്തെ ഏറ്റവും ശക്തമായ പ്രതീകമാണ് ‘സ്വദേശാഭിമാനി’ രാമകൃഷ്ണപിള്ള. തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ അഴിമതികളെയും ദിവാന്‍ പി. രാജഗോപാലാചാരിയുടെ വീഴ്ചകളെയും രാമകൃഷ്ണപിള്ള തന്റെ നിശിതമായ എഴുത്തിലൂടെ ചോദ്യം ചെയ്തു.

1910 സപ്തംബര്‍ 26-ന് സ്വദേശാഭിമാനി പത്രവും പ്രസ്സും ഭരണകൂടം കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്ത് നാടുകടത്തി. അതൊരു സാധാരണ പോലീസ് പരിശോധനയായിരുന്നില്ല; അച്ചടിച്ച അക്ഷരങ്ങളെ അധികാരം ഭയന്നപ്പോള്‍ പ്രസ്സ് തന്നെ പൂട്ടി നിശ്ശബ്ദമാക്കുകയായിരുന്നു. അതുകൊണ്ടാണ് സ്വദേശാഭിമാനിയുടെ ചരിത്രം വെറുമൊരു പത്രത്തിന്റെ കഥയല്ലാതാകുന്നത്. അധികാരത്തോട് സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തനത്തിന് നല്‍കേണ്ടിവന്ന വലിയ വിലയുടെ അടയാളമാണത്.

മനോരമ: രാഷ്‌ട്രീയവും സാമ്പത്തികവുമായ സംഘര്‍ഷങ്ങള്‍

1938-ല്‍ വീണ്ടും ഒരു മാധ്യമസ്ഥാപനത്തിന്റെ വാതില്‍ക്കല്‍ അധികാരമെത്തി -‘മലയാള മനോരമ’. സര്‍ സി.പി. രാമസ്വാമി അയ്യരുമായുള്ള രാഷ്‌ട്രീയ സംഘര്‍ഷം കൊണ്ടുമാത്രം ഈ സംഭവത്തെ വിശദീകരിക്കുന്നത് ചരിത്രത്തെ ലളിതവത്കരിക്കലാകും. കെ.സി. മാമ്മന്‍ മാപ്പിളയുമായി ബന്ധപ്പെട്ട ‘ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്കി’ന്റെ അടച്ചുപൂട്ടലും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക-നിയമ നടപടികളുമായിരുന്നു ഇതിന്റെ പ്രധാന പശ്ചാത്തലം. ഒപ്പം, ഉത്തരവാദിത്ത ഭരണത്തിനും സ്റ്റേറ്റ് കോണ്‍ഗ്രസിനും അനുകൂലമായ മനോരമയുടെ നിലപാടുകളും ഭരണകൂട നടപടികള്‍ക്കെതിരെയുള്ള വാര്‍ത്തകളും സംഘര്‍ഷത്തിന്റെ ആക്കം കൂട്ടി.

1938 സപ്തംബര്‍ 10-ന് ആയുധധാരികളായ പോലീസ് കോട്ടയത്തെ മനോരമ ഓഫീസിലെത്തി സ്ഥാപനം പൂട്ടി മുദ്രവെച്ചു. പത്രത്തിന്റെ പ്രസിദ്ധീകരണം അവിടെ നിലച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം, 1947 നവംബര്‍ 29-നാണ് മനോരമ വീണ്ടും പുനഃപ്രസിദ്ധീകരണം ആരംഭിച്ചത്.

മാതൃഭൂമി: 1942-ലെ അറസ്റ്റ്

സ്വാതന്ത്ര്യസമര കാലഘട്ടത്തിലും മാധ്യമങ്ങളും ഭരണകൂടവും തമ്മിലുള്ള പോരാട്ടം തുടര്‍ന്നു. മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കെ.എ. ദാമോദരമേനോന്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. 1942 ഓഗസ്റ്റ് 9-ന് ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അറസ്റ്റിലായി. അന്നത്തെ മാധ്യമപ്രവര്‍ത്തനം വെറും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമായിരുന്നില്ല; അത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഘടകമായിരുന്നു.

ജന്മഭൂമി: 1975-ല്‍ നിശ്ശബ്ദമാക്കപ്പെട്ട നാളുകള്‍

1975 ഏപ്രില്‍ 28-നാണ് കോഴിക്കോട് നിന്ന് ‘ജന്മഭൂമി’ സായാഹ്ന ടാബ്ലോയിഡായി പ്രസിദ്ധീകരണം ആരംഭിക്കുന്നത്. പി.വി.കെ. നെടുങ്ങാടി ആദ്യ ചീഫ് എഡിറ്ററും, യു. ദത്താത്രേയ റാവു മാനേജിങ് ഡയറക്ടറും, പി. നാരായണന്‍ മാനേജറുമായിരുന്നു. പത്രം ആരംഭിച്ച് രണ്ടുമാസം തികയുന്നതിനു മുമ്പ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

1975 ജൂലൈ 2-ന് പോലീസ് ജന്മഭൂമി ഓഫീസിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടത്തി. പി.വി.കെ. നെടുങ്ങാടിയെയും പി. നാരായണനെയും അറസ്റ്റ് ചെയ്തു. ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കിലും പത്രം പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം, 1977 നവംബര്‍ 14-നാണ് ജന്മഭൂമി വീണ്ടും ഇറങ്ങിയത്. ഇത് വെറുമൊരു പത്രത്തിന്റെ ഇടവേളയായിരുന്നില്ല, മറിച്ച് അടിയന്തരാവസ്ഥയില്‍ മാധ്യമസ്വാതന്ത്ര്യം നേരിട്ട കടുത്ത അടിച്ചമര്‍ത്തലിന്റെ രേഖപ്പെടുത്തലായിരുന്നു.

‘കൗമുദി’യിൽ ബജറ്റിലെ രഹസ്യവിവരങ്ങൾ

കേരളത്തിന്റെ ആദ്യ മന്ത്രിസഭയുടെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് രണ്ടുദിവസം മുമ്പ്, 1957 ജൂൺ 5-ന് ‘കേരളകൗമുദി’ യിൽ ബജറ്റിലെ രഹസ്യവിവരങ്ങൾ പ്രസിദ്ധീകരിച്ചത് കേരള രാഷ്‌ട്രീയ-മാധ്യമ ചരിത്രത്തിലെ ശ്രദ്ധേയമായ വിവാദമായി. ജൂൺ 7-ന് ധനമന്ത്രി സി. അച്യുതമേനോൻ നിയമസഭയിൽ ബജറ്റ് ചോർച്ച സംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തി.

തുടർന്ന് പേട്ടയിലെ ‘’കേരളകൗമുദി’ ’ ഓഫീസിലും എഡിറ്റർ കെ. ബാലകൃഷ്ണന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. വാർത്തയുടെ കൈയെഴുത്തുപ്രതി കണ്ടെത്താനായില്ല. Official Secrets Act പ്രകാരം കെ. ബാലകൃഷ്ണൻ, റിപ്പോർട്ടർ ജി. വേണുഗോപാലൻ, ഗവൺമെന്റ് പ്രസിലെ ഒരു കമ്പോസിറ്റർ എന്നിവർക്കെതിരെ കേസെടുത്തു. സെഷൻസ് കോടതി ബാലകൃഷ്ണന് 100 രൂപയും വേണുഗോപാലന് 75 രൂപയും പിഴ വിധിച്ചു. മൂന്നാം പ്രതിയെ ഒഴിവാക്കി. ശിക്ഷ വർധിപ്പിക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി.

‘കാട്ടുകള്ളന്മാര്‍’: വാര്‍ത്ത അധികാരത്തെ അസ്വസ്ഥമാക്കിയപ്പോള്‍

കേരള സര്‍ക്കാരിന്റെ അറിവോടെ കോട്ടയത്തെ ചില പ്രമാണിമാര്‍ വനസമ്പത്ത് കൊള്ളയടിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ‘കേരളകൗമുദി’ പുറത്തുകൊണ്ടുവന്നത്. എം.എസ്. മണി, എന്‍.ആര്‍.എസ്. ബാബു, എസ്. ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണാത്മക പരമ്പര പിന്നീട് ‘കാട്ടുകള്ളന്മാര്‍’ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങി.

വനസമ്പത്ത് എങ്ങനെ കൊള്ളയടിക്കപ്പെടുന്നു? ആര്‍ക്കൊക്കെയാണ് ഇതില്‍ പങ്കുള്ളത്? ഭരണസംവിധാനത്തിന്റെ വീഴ്ചയെന്താണ്? ചോദ്യങ്ങള്‍ നേരിട്ടുള്ളതായിരുന്നു. കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഈ വാര്‍ത്തകളുടെ പേരില്‍ കേരളകൗമുദി ഓഫീസില്‍ പോലീസ് റെയ്ഡ് നടന്നു. ഇത് വലിയ രാഷ്‌ട്രീയ-മാധ്യമ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഒടുവില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്. അധികാരത്തോട് രേഖകളുടെ ബലത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികച്ച അധ്യായമായി ‘കാട്ടുകള്ളന്മാര്‍’ മാറി.

റെയ്ഡിന്റെ മറ്റൊരു മുഖം

എന്നാല്‍ എല്ലാ റെയ്ഡുകളെയും പഴയ പത്രനിരോധനങ്ങളുമായോ ഭരണകൂട വേട്ടയാടലുകളുമായോ ഒരുപോലെ കൂട്ടിയിണക്കാന്‍ കഴിയില്ല.

മംഗളം ടി.വി. (2017): മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട സ്റ്റിംഗ് ഓപ്പറേഷനും അതിന്റെ സംപ്രേഷണവും സംബന്ധിച്ച കേസിലായിരുന്നു മംഗളം ടി.വി. ഓഫീസില്‍ പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി.

ഏഷ്യാനെറ്റ് ന്യൂസ് & മറുനാടന്‍ മലയാളി (2023): ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ ഒരു വാര്‍ത്താപരിപാടിയുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് എത്തിയത്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ഉടമയുടെ വസതിയിലും നടന്ന പരിശോധനകള്‍ ക്രിമിനല്‍ കേസ് അന്വേഷണങ്ങളുടെ ഭാഗമായിരുന്നു.

ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി

കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലൊന്നായിരുന്നു കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍ നടന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസ്സിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ മറവില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും കമ്പനിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഈ പരിശോധന കോടതി വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു.

അതുകൊണ്ടുതന്നെ, റിപ്പോര്‍ട്ടര്‍ ടി.വി. സംഭവത്തെ സ്വദേശാഭിമാനിയുടെ കാലത്തെ നടപടിയുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ഉചിതമല്ല. സ്വദേശാഭിമാനിയുടെ കാര്യത്തില്‍ ഭരണകൂട നിലപാടുകളോടുള്ള രാഷ്‌ട്രീയ എതിര്‍പ്പായിരുന്നു വിഷയമെങ്കില്‍, ഇവിടെ ആരോപിക്കപ്പെടുന്നത് സാമ്പത്തിക-ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഈ ആരോപണങ്ങള്‍ കോടതിയിലാണ് തെളിയിക്കപ്പെടേണ്ടത്.

എന്തിനാണ് റെയ്ഡ്?

റെയ്ഡ് ഒരു വാര്‍ത്തയല്ല; റെയ്ഡിന്റെ കാരണമാണ് യഥാര്‍ത്ഥ വാര്‍ത്ത. റെയ്ഡ് നടന്നു എന്നത് ഒരു വസ്തുത മാത്രമാണ്.

എന്തിനാണ് റെയ്ഡ്? ആരുടെ പരാതിയിലാണ് നടപടി? ഏത് നിയമവകുപ്പിലാണ് കേസ്? അന്വേഷണം ആര്‍ക്കെതിരെയാണ്? എന്താണ് അവിടെനിന്ന് പിടിച്ചെടുത്തത്? മാധ്യമപ്രവര്‍ത്തനവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഒരു റെയ്ഡിന്റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നത്.

മാധ്യമസ്ഥാപനമോ, മാധ്യമപ്രവര്‍ത്തകനോ, മാധ്യമ ഉടമയോ നിയമത്തിന് മുകളിലല്ല. ഒരു സ്ഥാപനത്തിലെ വ്യക്തിക്കോ ഉടമയ്‌ക്കോ എതിരെ ഉയരുന്ന ആരോപണങ്ങള്‍ അവിടെ ജോലി ചെയ്യുന്ന ഓരോ മാധ്യമപ്രവര്‍ത്തകനെയും സ്വയം കുറ്റവാളിയാക്കുന്നില്ല. ഉടമയ്‌ക്കെതിരെയുള്ള ക്രിമിനല്‍ ആരോപണവും, അവിടുത്തെ റിപ്പോര്‍ട്ടറുടെ മാധ്യമ പ്രവര്‍ത്തനവും നിയമപരമായി രണ്ടും രണ്ടാണ്.

അതുകൊണ്ട്, ഇനി ഒരു മാധ്യമസ്ഥാപനത്തിന്റെ വാതില്‍ക്കല്‍ പോലീസ് എത്തുമ്പോള്‍, ‘റെയ്ഡ് നടന്നോ?’ എന്ന് മാത്രം ചോദിച്ചാല്‍ പോരാ; ‘എന്തിനായിരുന്നു ആ റെയ്ഡ്?’ എന്ന് തന്നെയാണ് ആദ്യം ചോദിക്കേണ്ടത്.

 

Tags: Media Freedomമാധ്യമ സ്വാതന്ത്ര്യംReporter TVpolice raidMangalam TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

Kerala

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.