Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം/ ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്ര മഴയ്‌ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളില്‍ ആണ് മഴ ശക്തം. മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു.
തീക്കോയി വാഗമണ്‍ റൂട്ടില്‍ കാരികാട് ടോപ്പില്‍ മണ്ണിടിഞ്ഞു രണ്ടു കാറുകള്‍ക്ക് മുകളിലേക്ക് വീണു.

യാത്രക്കാര്‍ സുരക്ഷിതരാണ്.വാഗമാണ്‍- ഈരാട്ടുപേട്ട പാതയില്‍ ഗതാഗതം തടസപ്പെട്ടു.വനമേഖലയില്‍ മണ്ണിടിച്ചിലുണ്ടായോ എന്ന് സംശയമുണ്ട്.

ഇടുക്കിയിലും മഴ ശക്തമാണ്. വട്ടവടയില്‍ കൃഷിയിടത്തിലെ ഷെഡില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍,സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്‌ക്ക് ഗുരുതര പരിക്കേറ്റു.

Recent Posts