കോട്ടയം : ബസില്‍ ഗൂഗിള്‍ പേ വഴി പണം കൊടുക്കാന്‍ വൈകിയതില്‍ പ്രകോപിതനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയെന്ന് പരാതി. കാട്ടാക്കട സ്വദേശി ജോബി വര്‍ഗീസാണ് അതിക്രത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം വെറ്ററിനറി ഹോസ്പിറ്റലിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറാണ് ജോബി. ചിങ്ങവനത്ത് നിന്ന് തിരുവനന്തപുരത്തേയ്‌ക്കുള്ള സൂപ്പര്‍ഫാസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് ജോബി പറയുന്നു. ഗൂഗിള്‍ പേ ശരിയാകാത്തതിനാല്‍ ടിക്കറ്റിനുള്ള പണം നല്‍കാന്‍ വൈകിയതോടെ കണ്ടക്ടര്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് കഴുത്തിന് പിടിച്ച് പുറത്ത് തള്ളി. പുറത്തു വീണ ജോബിയുടെ കാലൊടിഞ്ഞു.
ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അതേത്തുടര്‍ന്ന് ഗതാഗത മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി പറഞ്ഞു.
















