Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : മഞ്ജുവാര്യരുടെ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്നും കേസ് കൊടുത്തതിലും ഗൂഢാലോചനയുണ്ടെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അതോറിറ്റിക് മുന്നില്‍ ഹാജരാകേണ്ടതു കൊണ്ടാണ് മഞ്ജു ക്രിമിനല്‍ കേസ് കൊടുക്കാത്തതെന്നും സനല്‍ കുമാര്‍ പറഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിക്ക് തന്നെ വിലക്കാന്‍ ആകുമോയെന്ന് അറിയില്ല. കോടതി നോട്ടീസ് നല്‍കുകയോ തനിക്ക് സമന്‍സ് അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നും സനല്‍ കുമാര്‍ പറഞ്ഞു.
മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് എറണാകുളം മുന്‍സിഫ് കോടതി താത്ക്കാലികമായി വിലക്കിയിരുന്നു. സനല്‍ കുമാര്‍ ശശിധരനെ ഒന്നാം പ്രതിയും ഷാജന്‍ സ്‌കറിയയെ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

 

 

Recent Posts