കൊല്‍ക്കൊത്ത: ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹസിറാണി റാത്ത് ആരെന്നറിയാമോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന ചന്ദ്രനാഥ് റാത്തിന്റെ അമ്മയാണ് ഹസിറാണി റാത്ത്.
ആരാണ് ചന്ദ്രനാഥ് റാത്ത്?
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിന് ശേഷം, മെയ് 6-ന് നോർത്ത് 24 പർഗാനാസിലെ മധ്യമഗ്രാമിൽ വെച്ച് 42-കാരനായ ചന്ദ്രനാഥ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടതെന്ന് പറയുന്നു.
ചന്ദ്രനാഥായിരുന്നു സുവേന്ദു അധികാരിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. 2021 മുതല്‍ സുവേന്ദു അധികാരിയുടെയും ബിജെപിയുടെയും വിജയത്തിനായി കഠിനപരിശ്രമം ചെയ്യുന്ന മിടുക്കനായിരുന്നു ചന്ദ്രനാഥ് റാത്ത്. പ്ലസ് ടു പാസായശേഷം പ്രവേശനപരീക്ഷയിലൂടെ സൈന്യത്തില്‍ ജോലി കിട്ടി. അവിടുത്തെ സേവനത്തിന് ശേഷമാണ് ചന്ദ്രനാഥ് റാത്ത് സുവേന്ദു അധികാരിക്കൊപ്പം ചേര്‍ന്നത്. ഒരു കാലത്ത് മമതയുടെ പിന്‍ഗാമിയായിരുന്നു സുവേന്ദു അധികാരി. പക്ഷെ സുവേന്ദു അധികാരിയെ തഴഞ്ഞ് മരുമകനായ അഭിഷേക് ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് അവരോധിച്ചതോടെ സുവേന്ദു ഇടഞ്ഞു. ബിജെപിയിലേക്ക് മാറി. സുവേന്ദുവിനൊപ്പം ചന്ദ്രനാഥ് റാത്തും ബിജെപിയില്‍ ചേര്‍ന്നു. നന്ദിഗ്രാം സ്വദേശികളാണ് ചന്ദ്രനാഥ് റാത്തും അമ്മ ഹാസിറാണി റാത്തും.
2026 ഏപ്രിലില്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ചരിത്രവിജയം നേടിയിരുന്നു. മമതയുടെ കോട്ടയായ ഭവാനിപൂര്‍ നിയോജകമണ്ഡലത്തിലും നന്ദിഗ്രാം നിയോജകമണ്ഡലത്തിലും സുവേന്ദു അധികാരി ചരിത്രവിജയം നേടിയിരുന്നു.
ഹൽദിയയിൽ ഹസിറാണി റാത്ത് വിജയിക്കും, ശത്രുക്കള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമാകും: സുവേന്ദു അധികാരി
കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്തിന്റെ അമ്മയായ ഹസിറാണി റാത്ത്, പൂർബ മേദിനിപൂരിലെ ഹൽദിയയിലുള്ള സബ്-ഡിവിഷണൽ ഓഫീസറുടെ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ സിപിഐ(എം), കോൺഗ്രസ്, കാളിഘട്ട് തൃണമൂൽ കോൺഗ്രസ്, റിതബ്രത ബാനർജി വിഭാഗം എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ സ്ഥാനാർത്ഥികള്‍ക്കെല്ലാം കെട്ടിവെച്ച തുക (സെക്യൂരിറ്റി ഡെപ്പോസിറ്റ്) നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
റെജിനഗറിൽ ടിഎംസിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിലും മത്സരം
മമതാ ബാനര്‍ജി റെജിനഗറിൽ നിന്ന് മുൻ എംഎൽഎ റാബിയുൽ ആലം ചൗധരിയെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗം റെജിനഗറിൽ നിന്ന് സഫിയുസ്സമാൻ ഷെയ്ഖിനെയും നന്ദിഗ്രാമിൽ നിന്ന് മുഹമ്മദ് എതെഷാമുൽ ഹഖിനെയും സ്ഥാനാർത്ഥികളായി നിർത്തിയിട്ടുണ്ട്. അതേസമയം, മമത ബാനർജിയുടെ വിഭാഗം നന്ദിഗ്രാമിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ പിന്തുണയ്‌ക്കുകയാണ്. അതേ സമയം
















