India

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതവിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നായയോട് ഉപമിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തക
കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ ദല്‍ഹി കോടതി പോലീസിന് നിര്‍ദേശം നല്‍കി. അഭിഭാഷകയായ അമിത സച്ച്ദേവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്.
ഹിന്ദു സന്യാസിയേയും ഹിന്ദു യോദ്ധാക്കളെയും ചരിത്രപുരുഷന്‍മാരെയും പരിഹസിക്കുന്നതും പ്രധാനമന്ത്രിയെ ഒരു നായയോട് ഉപമിക്കുന്നതും സവര്‍ക്കറെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതുമായ പോസ്റ്റുകള്‍ കരിഷ്മ അസീസ് നിരന്തരം പോസ്റ്റു ചെയ്യുന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
പോസ്റ്റുകള്‍ രാഷ്‌ട്രീയ വ്യാഖ്യാനമോ, ആക്ഷേപഹാസ്യമോ, വിമര്‍ശനമോ, അഭിപ്രായമോ ആണോ, അതോ കുറ്റകൃത്യമാണോ എന്നത് അന്വേഷണം ആവശ്യമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Recent Posts