Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 06:00 am IST
inWorld

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കി ഉക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യയുടെ വന്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രൈന്‍ അധികൃതര്‍ അറിയിച്ചു. കീവ്, സപോറീഷ്യ, ഒഡേസ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ആക്രമണം രൂക്ഷമായത്.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ക്കൊപ്പം 160 ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത്. കീവിലെ വിവിധ ജില്ലകളില്‍ താമസ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി നിര്‍മിതികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലസ്ഥാനത്ത് മാത്രം പരിക്കേറ്റവരുടെ എണ്ണം 20 ആയെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ഒഡേസ മേഖലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം താന്‍സാനിയന്‍ പതാകയുള്ള സിവിലിയന്‍ കപ്പലിനെയും ബാധിച്ചു. ആക്രമണത്തില്‍ കപ്പല്‍ ക്യാപ്റ്റന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ഉക്രൈന്‍ റഷ്യന്‍ പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. യാരോസ്ലാവ് മേഖലയിലെ സ്ലാവ്‌നെഫ്റ്റ്‌യാനോസ് എണ്ണശുദ്ധീകരണശാലയിലാണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായത്. റഷ്യന്‍ അധികൃതര്‍ ആക്രമണം സ്ഥിരീകരിക്കുകയും പ്രദേശത്ത് അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യയിലെ റോസ്‌തോവ് മേഖലയിലെ സൈനിക വ്യോമതാവളവും ഉക്രൈന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്. യാരോസ്ലാവിലെ എണ്ണശുദ്ധീകരണശാലയിലും റോസ്‌തോവിലെ സൈനിക കേന്ദ്രത്തിലും ആക്രമണം നടത്തിയതായി ഉക്രൈന്‍ ജനറല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു.

ഇതിനിടെ ഉക്രൈന്‍ റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ രണ്ട് എസ്-400 മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി അവകാശപ്പെട്ടു. ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിനിടെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ചകളിലും വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ല. റഷ്യക്കെതിരായ പുതിയ അമേരിക്കന്‍ ഉപരോധ നടപടികള്‍ക്ക് പിന്നാലെയാണ് പുതിയ ആക്രമണ പരമ്പര. പുതിയ ഉപരോധങ്ങള്‍ സമാധാന ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം ഉപരോധങ്ങള്‍ റഷ്യയെ ചര്‍ച്ചകളിലേക്ക് സമ്മര്‍ദത്തിലാക്കാനുള്ള മാര്‍ഗമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

Tags: drone attackRussian attack Kyiv
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

India

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട പാഠം ഇതാണ്- ” ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം”

World

യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ് എസ് ജെറാള്‍ഡിന് നേരെ ഇറാന്റെ ‍ഡ്രോണ്‍ ആക്രമണമെന്ന്; തീപ്പിടിത്തം അപകടമാണ് ആക്രമണമല്ലെന്ന് യുഎസ്

പുതിയ വാര്‍ത്തകള്‍

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.