Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗോലോകാനന്ദ സ്വാമിജിക്ക് സമാരാധനാ ശ്രദ്ധാഞ്ജലി

ആര്‍. രമാദേവിbyആര്‍. രമാദേവി
Sep 18, 2026, 05:42 am IST
inSamskriti

സ്വാമി ഗോലോകാനന്ദ മഹാരാജിന്റെ മഹാസമാധി സമാരാധന സപ്തംബര്‍ 14ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ സമംഗളം ആചരിച്ചു. ആശ്രമാധ്യക്ഷനായ സ്വാമി മോക്ഷവ്രതാനന്ദ മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു സമാരാധന ചടങ്ങുകള്‍. സപ്തംബര്‍ രണ്ടിനാണ് സ്വാമിജി സമാധിയായത്.  14നു രാവിലെ 8 ന് ഷോഡശോപചാരപൂജയില്‍ തുടങ്ങി ഹോമം, ഭജന്‍, വിഷ്ണു സഹസ്രനാമ പാരായണം, അനുസ്മരണം, യതിപൂജ, പ്രസാദ വിതരണം എന്നിങ്ങനെയായിരുന്നു ചടങ്ങുകള്‍.  ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സംന്യാസിശ്രേഷ്ഠര്‍, രാഷ്‌ട്രീയപ്രമുഖര്‍, സമൂഹത്തിലെ ഉന്നത വ്യക്തികള്‍, ആശ്രമഭക്തര്‍ ഇങ്ങനെ ഒട്ടനവധി പേര്‍ സ്വാമിജിക്ക് ഹൃദയംഗമമായി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആശ്രമാദ്ധ്യക്ഷനായ മോക്ഷവ്രതാനന്ദ സ്വാമിജി തുടക്കം കുറിച്ചു. തിരുവനന്തപുരം, ഹരിപ്പാട്, കൊയിലാണ്ടി, കോഴിക്കോട്, തിരുവല്ല എന്നീ  ആശ്രമങ്ങളിലൊക്കെ അദ്ധ്യക്ഷനായിരുന്ന ഗോലോകാനന്ദ സ്വാമിജി ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ കൂടിയതോടെ സമയാസമയം മരുന്നും വൈദ്യശുശ്രൂഷയും നല്‍കാന്‍ ശാസ്തമംഗലം ആശുപത്രിയോടനുബ ന്ധിച്ചുള്ള ആശ്രമത്തിലേക്കു മാറ്റി. മോക്ഷവ്രതാനന്ദ സ്വാമിയുടെ ശ്രദ്ധയും പരിചരണവും കിട്ടത്തക്കവിധം സ്വാമിജിയുടെ കണ്‍വെട്ടത്തു തന്നെയായിരുന്നു ഗോലോകാനന്ദസ്വാമിയുടെ മുറി. അവര്‍ തമ്മില്‍ ഉണ്ടായിരുന്നത് പിതൃപുത്രസമാനബന്ധം തന്നെയായിരുന്നു. ആശുപത്രി കാര്യങ്ങള്‍ക്കായി ചെല്ലുന്ന ഭക്തര്‍ക്ക് അമ്പലത്തിന് അടുത്തുള്ള പൂമുഖത്തു വന്നിരിക്കുന്ന ഗോലോകാനന്ദസ്വാമിജിയെ കൂടെ കാണാന്‍ കഴിയുന്നത് സന്തോഷകരമായിരുന്നു. സ്വാമിജിക്കാണെങ്കില്‍ എല്ലാവരെയും കാണുന്നതു വളരെ താല്പര്യവും. പ്രസന്നനായി ചിരിച്ചുകൊണ്ടിരിക്കുന്ന സ്വാമിജിയോട് സംസാരിക്കാന്‍ ഒരു ഭയവും വേണ്ട. ശുഭാപ്തി വിശ്വാസത്തോടെയെ സ്വാമിജി സംസാരിക്കു. ആദ്ധ്യാത്മിക കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, പ്രത്യേകിച്ച് രാമകൃഷ്ണദേവനെയോ, ശ്രീശാരദാദേവിയെയോ, സ്വാമി വിവേകാനന്ദനെയോ കുറിച്ചാണെങ്കില്‍ ഏറെ വാചാലനാകുമെന്നു മാത്രമല്ല പലപ്പോഴും ആനന്ദക്കണ്ണീരൊഴുകുകയും ചെയ്യും.

അനുസ്മരണചടങ്ങില്‍ എല്ലാവരും ഒരുപോലെ ഹൃദയത്തില്‍ത്തട്ടി പറഞ്ഞത് ഗോലോകാനന്ദസ്വാമിയുടെ നിറഞ്ഞ സ്‌നേഹവാത്സല്യത്തേയും നിഷ്‌കളങ്കമായ ചിരിയേയും കുറിച്ചാണ്. അത് എത്രയോ പേര്‍ക്ക് പ്രേരണയും പ്രചോദനവും ആയി എന്നതും എടുത്തു പറയപ്പെട്ടു. എല്ലാവര്‍ക്കും ആകര്‍ഷണമായി തോന്നിയിരുന്നത് സ്വാമി ജിയിലെ  ലാളിത്യവും സ്‌നേഹവുമാണ്. കണ്ടാലുടനെ ഭക്ഷണം കഴിച്ചോ, ഇല്ലെങ്കില്‍ കഴിച്ചിട്ടു വരൂ എന്ന് മാതൃഭാവത്തോടെ പറയും. ഓരോരുത്തരെയും സ്വാമിജി വ്യക്തമായി ഓര്‍ത്തുവെയ്‌ക്കും. അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കും. വേണ്ട പ്രോത്സാഹനം നല്‍കും. ബുദ്ധിമുട്ടുകള്‍ പറഞ്ഞാല്‍ മനസ്സ് ആര്‍ദ്രമായി പരിഹാരങ്ങള്‍ പറയും. ആത്മീയ മാര്‍ഗ്ഗത്തില്‍ ഉയരാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കും. എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും അതിയായ ജ്ഞാനവും ഓര്‍മ്മയും ഉണ്ട്. അതുകൊണ്ട്  എന്തു സംശയം ചോദിച്ചാലും പറയാന്‍  കഴിയും.

സ്വാമിജിക്ക് കൃഷിയില്‍ വളരെ താല്പര്യമുണ്ടായിരുന്നു. കൊയി ലാണ്ടിയിലും കോഴിക്കോട്ടും ഒക്കെ സ്വാമിജി ആശ്രമാധ്യക്ഷനായിരുന്ന പ്പോള്‍ അവിടം സന്ദര്‍ശിച്ചവരൊക്കെ സ്വാമിജിയുടെ കൃഷിയിലുള്ള ഉത്സാഹം നേരില്‍ കണ്ടതിനെക്കുറിച്ച് പറയുകയുണ്ടായി. ആശ്രമത്തിനു പുറമേ അടുത്ത വീടുകളിലും കൃഷി ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശവും സഹായവും സ്വാമിജി ചെയ്തിരുന്നു.

യാത്രകള്‍ സ്വാമിജിക്ക് വലിയ ഇഷ്ടമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളൊന്നും സ്വാമിജിയുടെ മനസ്സിനെ ബാധിച്ചിരുന്നില്ല. ആറന്മുളയില്‍ ‘സുഗതവനം’ കാണാന്‍ വീല്‍ചെയറില്‍ എത്തിയ കാര്യവും അനുസ്മരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്ത് അവിടെയുള്ള ദരിദ്രരായ വനവാസികളുടെ കഷ്ടപ്പാടുകള്‍ കണ്ട് വിഷമിച്ച് അവര്‍ക്കു വേണ്ട അടിയന്തരാവശ്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സ്വാമിജി ഇടപെട്ടതും പരാമര്‍ശിക്കപ്പെട്ടു.

ശ്രീശങ്കരാചാര്യസ്വാമികളുടെ വിവേകചൂഡാമണിയില്‍-
കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന
അപാരസച്ചിത്സുഖസാഗരേƒസ്മിന്‍
ലീനം പരം ബ്രഹ്‌മണി യസ്യ ചേതഃ
(ഏതൊരു മനുഷ്യന്റെ മനസ്സാണോ അപാരമായ സച്ചിദാനന്ദ പരബ്രഹ്‌മസാഗരത്തില്‍ പൂര്‍ണ്ണമായി ലയിച്ചു ചേര്‍ന്നിരിക്കുന്നത് അവന്‍ കാരണം അവന്‍ ജനിച്ച വംശം പവിത്രമായിത്തീരുന്നു, അവന് ജന്മം നല്‍കിയ അമ്മ  ധന്യയായിത്തീരുന്നു). ഈ ശ്ലോകം  പൂര്‍ണ്ണമായിത്ത ന്നെ ചേരുന്ന ഒരു ദിവ്യസംന്യാസിയായിരുന്നു ഗോലോകാനന്ദ സ്വാമിജി എന്ന അഭിപ്രായം ഏറ്റവും ഉചിതമായി.
”ജ്ഞേയഃ സ നിത്യസം
ന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി” (യാതൊരുവന്‍ ദ്വേഷിക്കുന്നില്ലയോ ആഗ്രഹിക്കുന്നില്ലയോ അവനെ നിത്യസംന്യാസിയെന്നറിയണം), ”സന്തുഷ്ട സതതം യോഗി” (എപ്പോഴും സന്തുഷ്ടനും യോഗിയും) എന്നീ ഗീതാശ്ലോകശകലങ്ങളും സ്വാമിജിയെ അനുസ്മരിച്ച് ഉദ്ധരിക്കപ്പെടുകയുണ്ടായി.

‘ഋതം ച സ്വാധ്യായ പ്രവചനേ ച’ എന്ന ശ്രുതിവാക്യത്തിലൂടെ പഠിച്ച വിദ്യ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണം എന്ന സ്വാമിജിയുടെ നിഷ്‌ക്കര്‍ഷയെക്കുറിച്ചും പലരും അനുസ്മരിച്ചു.

ശാസ്തമംഗലം ആശ്രമഹാളില്‍ കേരള സര്‍വ്വകാലാശാല വേദാന്തപഠനകേന്ദ്രം കഴിഞ്ഞ ജൂലൈ 20ന് നടത്തിയ സ്വാമി ആഗമാനന്ദ മെമ്മോറിയല്‍  മീറ്റിങ് ആയിരുന്നു ഗോലോകാനന്ദ സ്വാമി ജി പങ്കെടുത്ത അവസന പരിപാടി. പൂജ്യ ആഗമാനന്ദസ്വാമി ജിയിലൂടെ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ സ്വാമിജിയുടെ പൂര്‍വ്വാശ്രമ കഥകള്‍ അന്ന് വളരെ ഉത്സാഹത്തോടെ പറയുകയുണ്ടായി. കിടങ്ങന്നൂര്‍ തോമ്പില്‍ കുടുംബത്തില്‍ ശിവരാമപിള്ളയുടെയും ജാനകി അമ്മ യുടെയും മകനായി ജനിച്ച നാരായണന്‍കുട്ടി എന്ന  നാരായണപിള്ള സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടി ജോലിയില്‍ ചേര്‍ന്ന ശേഷം അതില്‍ നിന്നും വിരമിച്ച് തന്റെ സേവനോന്മുഖമായ കര്‍മ്മമാര്‍ഗ്ഗത്തെ രാമകൃഷ്ണാശ്രമത്തില്‍ കണ്ടെത്തി. അങ്ങനെ ”ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച” (സ്വന്തം മോക്ഷത്തിനും ലോകത്തിന്റെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക) എന്ന രാമകൃഷ്ണമഠത്തിന്റെ മുഖമുദ്രയെ ജീവിതത്തില്‍ അന്വര്‍ത്ഥ മാക്കിയ സംന്യാസിവര്യനാണ് പൂജ്യ ഗോലോകാനന്ദ സ്വാമിജി.

അനുസ്മരണങ്ങള്‍ക്കു ശേഷം ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നിന്നും മറ്റു പല ആശ്രമങ്ങളില്‍ നിന്നും വന്നുചേര്‍ന്ന എല്ലാ സംന്യാസി വര്യരെയും ആദരിച്ചുകൊണ്ട് യതിപൂജയും മംഗളമായി നടന്നു.

സുസ്‌മേരവദനനും സ്‌നേഹനിധിയുമായിരുന്ന പൂജ്യഗോലോ കാനന്ദ സ്വാമിജിയുടെ പവിത്രപാദങ്ങളില്‍ പ്രണമിച്ചുകൊണ്ട് സ്വാമിജി പരത്തിയ ആ പ്രകാശത്തിലൂടെ നമുക്ക് മുന്നോട്ടുപോകാം.

 

Tags: Golokananda SwamijiNettayam Sri Ramakrishna Ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.