
ന്യൂദല്‍ഹി:ബംഗളൂരു സ്‌ഫോടനക്കേസിലെ വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം.വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുല്‍ നാസര്‍ മ്അദനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
16 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവില്‍ വിധി പറയാനിരിക്കെ കോടതി മാറ്റിയെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവര്‍ത്തിക്കേണ്ടി വരുമെന്നും മഅ്ദനി ചൂണ്ടിക്കാട്ടി. നേരത്തെ ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വര്‍ഷത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ് തനിക്കും ബാധകമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം.
വാദം ഇനിയും നീളരുത്.പതിനാറ് വര്‍ഷമായി നടപടികള്‍ തുടരുകയാണെന്നും കേസില്‍ മഅ്ദനിക്കായി ഹാജരായ ഹാരീസ് ബീരാന്‍, അസര്‍ അസീസ് എന്നീ അഭിഭാഷകര്‍ പറഞ്ഞു.