കണ്ണൂര്‍:തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ശസ്ത്രക്രിയ നടത്താന്‍ വൈകിയത് കാരണമെന്ന് ആരോപണം. പേരാവൂര്‍ സ്വദേശിനി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നല്‍കുമെന്ന് ശ്രീജയുടെ ഭര്‍ത്താവ് ബിജേഷ് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ കുഞ്ഞും മറുപിള്ളയും വേര്‍പെട്ടു. തുടര്‍ന്നുണ്ടായ അബ്രപ്‌ഷോ പ്ലാസന്റ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടര്‍ പ്രതികരിച്ചു.
















