
കൊച്ചി: പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല്‍ ആണ് പിടിയിലായത്. ബിഷ്ണു നേരത്തെയും സമാനമായ മോഷണ കേസുകളില്‍ പ്രതിയായിരുന്നു.
മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നു.മാത്യു കുഴല്‍നാടന്റെ വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നത്.നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന കോതമംഗലം കുരൂര്‍ സ്വദേശി ഫ്രെഡി എല്‍ദോസ് ആണ് പൊലിസില്‍ പരാതിപ്പെട്ടത്.