
തിരുവനന്തപുരം : റിപ്പോർട്ടർ ടിവി ചാനലിൽ നടന്ന പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചാനലിലെ വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ല. ആ ചാനലിൽ കണ്ടാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിലും ജി.എസ്.ടി തട്ടിപ്പ് ആരോപണങ്ങളിലുമാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്
ജി.എസ്.ടി വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ജി.എസ്.ടി തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡ് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തുന്ന കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത്, വാറന്‍റോകൂടി നിയമപരമായാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആസ്ഥാനത്തും ഒന്നാംപ്രതി ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും വയനാട്ടിലെ കുടുംബവീട്ടിലുമാണ് പരിശോധന. ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മൊബൈലും ലാപ് ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 5.30ന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് 10 മണിക്കാണ്.റിപ്പോര്‍ട്ടര്‍ ഓഫിസിലെ ഡിജിറ്റല്‍ ലോക്കര്‍ തുറന്ന് പരിശോധിക്കാനും പൊലീസ് നീക്കം.