തിരുവനന്തപുരം : ഇ ഡിക്ക് എതിരായ പ്രമേയം പാസാക്കി സിപിഎം . മൂന്ന് പ്രമേയങ്ങൾ വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ചു . അതിലൊന്നാണ് ഇഡിയ്‌ക്കെതിരായ പ്രമേയം. പാർട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ എതിർത്തു തോൽപ്പിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്.
മാസപ്പടിക്കേസിലെ ഇഡി നടപടികള്‍ക്കെതിരെയാണ് പ്രമേയം പാസ്സാക്കിയത് . പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്.. കേസ് ഇപ്പോള്‍ പിണറായി വിജയനില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.
ഒപ്പം തന്നെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെ കുറിച്ചും ആരോപണങ്ങള്‍ ഇഡി പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഇഡി വിവരങ്ങള്‍ ഇങ്ങനെ പുറത്തുവിടുന്നതിലും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നിരന്തരമായി മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുന്നതിലും അസ്വാഭാവികതയുണ്ട്. അതിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.















